അൽമായ മുന്നേറ്റം രജിസ്റ്റർ ചെയ്തു
സത്യം, നീതി, സ്നേഹം, ക്രൈസ്തവ ധാർമ്മികത,.. ഇവയെല്ലാം സഭാ നേതൃത്വം ചവിട്ടി മെതിച്ചപ്പോൾ, അതിനെതിരെ ചോദ്യചിഹ്നമായി, അതിരൂപതയിൽ രൂപം കൊള്ളുകയും, ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത,അൽമായ മുന്നേറ്റംഎന്ന പ്രസ്ഥാനം, 01-01-2025 ബുധനാഴ്ച ഒരു ഔദ്യോഗിക സംഘടനായി രജിസ്റ്റർ ചെയ്യപ്പെട്ടു എന്ന സന്തോഷം എല്ലാവരുമായി പങ്കുവക്കുന്നു. 2025ൽ ആദ്യ ദിവസം 1-ാം നമ്പറായി നമ്മുടെ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് ഏറെ സന്തോഷം ഉളവാക്കുന്നു.ഇനി മുതൽ അൽമായ മുന്നേറ്റ ത്തിനു കൺവീനർ എന്ന ഔദ്യോഗിക പദവി മാറുന്നു. പകരം ഇനി മുതൽ പ്രസിഡന്റ് എന്നായിരിക്കും അതിരൂപതയിലും ഫൊറോനയിലും ഇടവക തലത്തിലും അറിയപ്പെടുകയും എഴുതപ്പെടുകയും ചെയ്യുക എന്ന വിവരവും എല്ലാവരെയും അറിയിക്കുന്നു. എല്ലാ സഹകരണത്തിനും എല്ലാവരോടും നന്ദി പറയുന്നു. തുടർന്നും ഒറ്റക്കെട്ടായി ഒരു മനസ്സായി, നന്മക്കു വേണ്ടി നമ്മുക്ക് നിലകൊള്ളാം.
അൽമായ മുന്നേറ്റത്തിനു വേണ്ടി..
ഷൈജു ആന്റണി
പ്രസിഡന്റ്.
പി പി ജരാർദ്
സെക്രട്ടറി.
റിജു കാഞ്ഞൂക്കാരൻ
പി ആർ ഓ.
