സെനാക്കിൾ 2026
ചേർത്തല മുട്ടം ഫൊറോന ദേവാലയത്തിൽ മാർച്ച് 22-ന് രാവിലെ 08:30-ന് രജിസ്ട്രേഷനോടു കൂടി ആരംഭിച്ചു. ചേർത്തല ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 230 ഓളം അധ്യാപകർ പങ്കെടുത്ത ഈ സംഗമം, അധ്യാപകരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമാക്കി.
വയലാർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ഫൊറോന സെക്രട്ടറി സിസ്റ്റർ അനി ജോർജ് സ്വാഗതം ആശംസിച്ചു. ഫൊറോന ഡയറക്ടർ ജോസഫ് തെക്കിനേടത്ത് അച്ചൻ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ജോഷി വേഴപ്പറമ്പിൽ അച്ചൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രമോട്ടർ സജി വർഗീസ് ആശംസകൾ അറിയിച്ചു, ജോയമ്മ റോയ് നന്ദി രേഖപ്പെടുത്തി.
രാവിലെ പഠന സെഷനുകൾ പാനൽ-സ്റ്റൈലിൽ ക്രമീകരിക്കപ്പെട്ടു. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അധ്യാപകർ തന്നെയാണ് അവതരണങ്ങൾ നടത്തിയതു. ഓരോ ക്ലാസിനും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ 6 മിനിറ്റ് വീതം വിഷയാവതരണം നടത്തി. കുട്ടികളെ മനശാസ്ത്രപരമായി മനസ്സിലാക്കുന്നതും, ജനറേഷൻ ഗ്യാപ്പ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉള്ള ആശയങ്ങളും അവതരിപ്പിച്ചു. അധ്യാപകർ തന്നെയാണ് ക്ലാസുകൾ അവതരിപ്പിച്ചത് എന്നത് പരിപാടിയുടെ പ്രത്യേകതയായി.
ക്ലാസ് അവതരണങ്ങൾക്കു ശേഷം സ്കിറ്റ് മത്സരം നടന്നു. അധ്യാപകർ അവതരിപ്പിച്ച ലഘു നാടക മത്സരത്തിൽ ജോയ് പ്ലാക്കൽ അച്ചൻ അധ്യാപകരോടൊപ്പം അഭിനയിച്ചത് വലിയ ആവേശം പകർന്നു. ജിജി മാത്യു, മഞ്ജു ഷാജി, ബിന്ദു വർഗീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. നിനക്ക് നാടകം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ചർച്ച്, ലിസ്യു നഗർ ഒന്നാം സ്ഥാനവും മുട്ടം ഫൊറോന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഉച്ചകഴിഞ്ഞ് ആദ്യം നടന്നത് അതിരൂപത ഡയറക്ടർ ബഹുമാനപ്പെട്ട പോൾ മോറലി അച്ചന്റെ അഭിസംബോധനയായിരുന്നു. തുടർന്ന് അസിസ്റ്റൻറ് ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴക്കൽ ഇൻ്റെൻസീവ് ബൈബിൾ കോഴ്സിന്റെ ആശയങ്ങൾ വിശദീകരിച്ചു. അതിനുശേഷം കൊച്ചച്ചന്മാരായ ഫാ. വിനു മുളവരിക്കൽ, ഫാ. ഡെന്നിസ് പുതുവ എന്നിവർ നേതൃത്വം നൽകിയ ഇന്ററാക്ഷൻ സെഷൻ നടന്നു. സെനക്കിൾ 2026 അധ്യാപകരുടെ സംശയങ്ങൾ ദൂരീകരിക്കാനും ആശയവിനിമയത്തിനും ഏറെ പ്രയോജനകരമായിരുന്നു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷൻ മുൻ ഫൊറോന ഡയറക്ടർ ഫാ. പ്രദിഷ് പാലമൂട്ടിൽ ആയിരുന്നു. അതിരൂപത ഡയറക്ടർ പോൾ മോറലി അച്ചൻ സന്ദേശം നൽകി. നൈപുണ്യ കോളേജ് ഡയറക്ടർ ബെന്നി മാരാംപറമ്പിൽ അച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൈബിൾ വായന, പ്രസംഗം, ഉപന്യാസം, മതാധ്യാപകരുടെ പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്കും,ലഘു നാടക വിജയികൾക്കും 2025, 2026 വർഷങ്ങളിലെ മികച്ച യൂണിറ്റുകൾക്കും മാഗസിനുകൾക്കും ടീച്ചിംഗ് നോട്ട്സിനും അവാർഡുകൾ നൽകി ആദരിച്ചു. പങ്കെടുത്ത എല്ലാ അധ്യാപകർക്കും ഓരോ ഉപഹാരം നൽകി യോഗം സമാപിച്ചു.
പ്രമോട്ടർ സജി വർഗീസ് നന്ദി രേഖപ്പെടുത്തി. വൈകുന്നേരം 05:00-ന് നടന്ന പരിശുദ്ധ കുർബാനയോടെ കൺവെൻഷൻ ഭംഗിയായി സമാപിച്ചു.
ജോഷി വേഴപ്പറമ്പിൽ അച്ചൻ, വിനു മുളവരിക്കൽ അച്ചൻ, ഡെന്നിസ് പുതുവ അച്ചൻ എന്നിവരുടെ സാന്നിധ്യവും നേതൃത്വവും പരിപാടിയുടെ വിജയത്തിന് അടിത്തറയായി. പ്രമോട്ടർമാരായ സജി സാർ, സജിത്ത് സാർ, ജിജി ടീച്ചർ, സെക്രട്ടറി അനി ജോർജ് എന്നിവരുടെ കഠിനാധ്വാനം സംഗമത്തെ മഹത്തായ വിജയമാക്കി. 230 ഓളം അധ്യാപകർ പങ്കെടുത്തത് പരിപാടിയുടെ വ്യാപ്തിയും പ്രാധാന്യവും തെളിയിച്ചു.
