FeaturedLifestyleLocal News

മനസ്സിനും ശരീരത്തിനും ഉന്മേഷമേകാൻ ‘മൗനം’ മെഡിറ്റേഷൻ വർക്ക്ഷോപ്പ്; ഏപ്രിൽ 6 മുതൽ ചുണങ്ങംവേലിയിൽ

ചുണങ്ങംവേലി: തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ മനസ്സിനും ശരീരത്തിനും ശാന്തിയും ഉന്മേഷവും പകരുക എന്ന ലക്ഷ്യത്തോടെ നിവേദിത ഇൻസ്റ്റിറ്റ്യൂട്ടും സൗരഭ്യയും സംയുക്തമായി ‘മൗനം’ മെഡിറ്റേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 6-ന് വൈകുന്നേരം 5 മണി മുതൽ 8-ന് വൈകുന്നേരം 4 മണി വരെ ചുണങ്ങംവേലി നിവേദിത ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടക്കുന്നത്. മൈൻഡ്‌ഫുൾനെസ് മെഡിറ്റേഷൻ, സഹജ യോഗാധിഷ്ഠിത മെഡിറ്റേഷൻ, ഒബ്ജക്റ്റ് മെഡിറ്റേഷൻ എന്നിവ ഉൾപ്പെടുന്ന വർക്ക്ഷോപ്പ് പൂർണ്ണമായും മലയാളത്തിലാണ് നടക്കുന്നത്. മതഭേദമന്യേ 18 വയസ്സിന് മുകളിലുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ പങ്കുചേരാവുന്നതാണ്. ഭക്ഷണവും താമസവും ഉൾപ്പെടെ 1250 രൂപയാണ് ഫീസ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം. താല്പര്യമുള്ളവർ +91 7010645494 എന്ന നമ്പറിലോ www.nivedithainstitute.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *