ബസിലിക്ക സംഭവങ്ങൾ
ശനിയാഴ്ച മണവാളൻ അച്ചൻ ആശുപത്രിയിൽ ആയതിനെ തുടർന്ന് തരിയൻ അതിക്രമങ്ങൾ ആരംഭിച്ചു. ഞായറാഴ്ചയും ഇത് പോലെ തന്നെ തരിയൻ്റെ ഗുണ്ടകൾ വന്നിരുന്നെങ്കിലും അന്ന് അവിടെയുണ്ടായിരുന്ന കെസിവൈഎം പ്രവർത്തകരും ബസിലിക്ക ഇടവകാഗംങ്ങളും ചേർന്ന് ആരാധനയും ജപമാലയും തടസ്സപ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിച്ചു. ഇന്നലെ വൈകുന്നേരം ഗേറ്റിൽ ഉള്ള പ്രായമായ സെക്യൂരിറ്റിയെ തല്ലാൻ ചെന്നിരുന്നു. മുകളിലുള്ള സെക്യൂരിറ്റിയെയും തരിയൻ ഭീഷണിപ്പെടുത്തി l “നിന്നെ ഇന്ന് പറഞ്ഞയക്കും” “നീ ആരോടാ കളിക്കുന്നത് എന്ന് അറിയാമോ” എന്നൊക്കെ പറഞ്ഞ് ഭീഷണികൾ ആയിരുന്നു എങ്ങും. 27-05-2025 രാവിലെ നടന്ന ഒരു മൃതസംസ്കാരത്തെ തുടർന്നാണ് ഇന്നത്തെ സംഭവങ്ങൾ ആരംഭിച്ചത്.
വിജോ ഭവൻ സിമിത്തേരിയിൽ നടക്കേണ്ടിയിരുന്ന സംസ്കാരത്തിൻറെ ആദ്യഭാഗങ്ങൾ നമ്മുടെ കൊച്ചച്ചന്മാരാണ് ഇവിടെ ചെയ്തത്. അത് കഴിഞ്ഞ് തിരികെയെത്തിയ ബസ്സിലിക്കയിലെ എത്തിയാൽ കപ്യാരെ തരിയൻ വിളിച്ചു ഭീഷണിപ്പെടുത്തുകയും ഇന്നത്തെ ആരാധന അലങ്കോലമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഞാനല്ലാതെ ഇവിടെ അധികാരികൾ ആരുമുണ്ടാകണ്ട എന്ന രീതിയിലുള്ള സംസാരവും ഉണ്ടായി. വൈകുന്നേരം ബസിലിക്കക്ക് എതിർവശമുള്ള ആരാധന പള്ളിയിലെ ആരാധന സമാപിപ്പിക്കാൻ വന്ന കൊച്ചച്ചനെ തരിയൻ വാക്ക് കൊണ്ടും ശരീരം കൊണ്ടും തല്ലാൻ ചെന്നു. സമചിത്തത പാലിച്ച കൊച്ചച്ചനെ കണ്ട് അവിടെയുള്ള സെക്യൂരിറ്റി പോലും അച്ചന് എങ്ങനെ ഈ തെറിവിളിക്കിടയിലും സംയമനം പാലിക്കാൻ സാധിക്കുന്നു എന്ന് ആശ്ചര്യപ്പെട്ടു. ശാന്തമായി തരിയൻ്റെ ആക്രമണത്തെ പ്രതിരോധിച്ച കൊച്ചച്ചൻ ആരാധന ചാപ്പലിലെ ആരാധന സമാപിപ്പിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നു എന്നുള്ള അവലോകനത്തിന്റെ പേരിൽ ഇന്ന് ബസിലിക്കയിൽ 6 മുതൽ 7 വരെ ആരാധന ഇല്ലായിരുന്നു. പകരം പ്രാർത്ഥന ശുശ്രൂഷക്കും ജപമാലക്കും ഇടവകാംഗങ്ങൾ നേതൃത്വം നൽകി. രാവിലത്തെ പ്രശ്നങ്ങളെ തുടർന്ന് തരിയൻ തന്നെ ആൾക്കാരെ വിളിച്ച് അഞ്ചുമണിക്ക് മീറ്റിംഗ് ഉണ്ടെന്ന് അറിയിക്കുകയും കൊച്ചച്ചൻ ആരാധന അവസാനിപ്പിക്കാൻ വന്ന സമയത്ത് തന്റെ ആൾക്കാരാരും ഇല്ലാതിരുന്നതിനാൽ അവരെ വിളിച്ച് എത്രയും വേഗം വരണം എന്ന് ആവശ്യപ്പെടുകയും അങ്ങനെ ആൾക്കാരെ കൂട്ടുകയും ചെയ്തു. ഈ സംഭവങ്ങൾ അറിഞ്ഞ ബസിലിക്ക ഇടവകാംഗങ്ങൾ പ്രാർത്ഥന ശുശ്രൂഷ ഏഴുമണിവരെ നീട്ടാനും ഏഴുമണിക്ക് ദേവാലയം അടയ്ക്കാൻ തീരുമാനിച്ചു. അഞ്ചരയോടുകൂടി പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവങ്ങളെ കുറിച്ച് പ്രാർത്ഥനയ്ക്ക് ശേഷം സംസാരിക്കാൻ പോയ ഇടവക അംഗങ്ങളുടെ കൂടെ നമ്മുടെ കൊച്ചച്ചനും ഉണ്ടായിരുന്നു. അച്ചൻ താൻ വാക്കുകളിൽ നേരിട്ട അതിക്രമങ്ങൾ പോലീസിന്റെ മുൻപിൽ വിവരിച്ചപ്പോൾ ചങ്കൂറ്റത്തോടെ നിന്നിരുന്ന തരിയൻ അശു ആയി പിൻവാങ്ങുകയാണ് ഉണ്ടായത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഗബ്രിയേൽ ബെൻ ആണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകൾ എടുത്തത്. എട്ടുമണിക്ക് മുൻപ് തന്നെ ഇന്ന് പ്രശ്നങ്ങളുണ്ടാക്കാൻ വന്ന സ്ത്രീ ജനങ്ങളെ ബസിലിക്കിൽ നിന്ന് അരമനയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എട്ടുമണിയോടുകൂടി തന്നെ മുൻ തീരുമാനപ്രകാരം എല്ലാവരെയും ബസിലയിൽ നിന്ന് പുറത്തിറക്കി. 8 മണിക്ക് അരമനയിലേക്ക് കയറിയ സ്ത്രീജനങ്ങൾ പക്ഷേ അരമനയിൽ നിന്നിറങ്ങാൻ പിന്നെയും മുക്കാൽ മണിക്കൂറോളം എടുത്തു. എന്താണ് താമസത്തിന്റെ കാരണം എന്ന് പുറത്തുകൂടിയിരുന്നവർക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. അവിടെ നിന്ന് അവരെ തിരികെ കൊണ്ടുപോയത് ഈ പ്രശ്നങ്ങൾക്ക് തരിയനോട് ഒപ്പം നിന്ന് നേതൃത്വം കൊടുത്ത വടുതലയിലെ മതബോധന മുൻ പ്രധാന അധ്യാപകനാണ് എന്നുള്ളത് ഒരു വിരോധാഭാസമാണ്.
