Trending

ബഹുമാനപ്പെട്ട ചിറപ്പണത്ത് ആന്റണി അച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

അച്ചന്റെ ഭൗതിക ശരീരം ഇപ്പോൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ്. നാളെ തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിലേയ്ക്ക് കൊണ്ടുവരുന്നതാണ്. വൈകുന്നേരം 5.30 ന് അച്ചന്റെ മൃതദേഹം കാടുകുറ്റിയിലുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് മൃതദേഹം കാടുകുറ്റി ഇൻഫെന്റ് ജീസസ് ഇടവക ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ഉച്ചതിരിഞ്ഞ് 2.30 ന് ദിവ്യബലിയോടുകൂടി മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. പ്രിയപ്പെട്ട ആന്റണി അച്ചന് നിത്യശാന്തി നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *