എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു.
എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു. 25 വർഷത്തിലൊരിക്കലാണല്ലോ ഇപ്രകാരം ജൂബിലി ആഘോഷിക്കുന്നത്. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ആപ്തവാക്യത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് 25 ദീപങ്ങൾ കത്തിച്ച് വൈദികരും അല്മായ സഹോദരങ്ങളും യുവജനങ്ങളും വിദ്യാർത്ഥികളും ഉൾക്കൊള്ളുന്ന സഭയുടെ ചെറിയ പതിപ്പാണ് പ്രദക്ഷിണമായി വന്നത്. തുടർന്ന് ഒരു മണിക്കൂർ നേരം ആരാധന നടന്നു. ജൂബിലി വർഷത്തെ കുറിച്ചുള്ള ചെറിയ സന്ദേശം വർഗീസ് മണവാളനച്ചൻ നൽകി.




