അങ്കമാലിയിൽ നിരാഹാര പ്രാർത്ഥനാ യജ്‌ഞം.
അധികാര ദുർവിനിയോഗത്തിനെതിരെ, ധാർമിക ശക്തിയുണർത്താൻ യേശുവിനൊപ്പം, ഏകം കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹര പ്രാർത്ഥനായജ്‌ഞംഅങ്കമാലി മേഖലയിലെ പള്ളികളിൽ നിന്നും 151 അൽമായ പ്രതിനിധികൾ വ്യാഴാഴ്ച യോഗം ചേർന്നു. വൈദീക പ്രതിനിധികളും അൽമായ മുന്നേറ്റം അതിരൂപത ഭാരവാഹികളും പങ്കെടുത്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും ഏറ്റവും വിഷമകരമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത് എന്നും അതിൽ നിന്നുള്ള ഒരു വിമോചനത്തിനായി എന്തു ത്യാഗങ്ങൾ ഏറ്റെടുക്കേണ്ടി വന്നാലും സത്യത്തിനു വേണ്ടി നിലകൊള്ളും എന്നും യോഗം പ്രഖ്യാപിച്ചു. അതിരൂപതയിലെ അഞ്ചു വൈദീകർക്കെതിരെ എടുത്തിരിക്കുന്ന കിരാത നടപടികളെ യോഗം അപലപിച്ചു. വിശദമായ ചർച്ചകൾ നടന്നു. 151 പേരുടെ ആക്ഷൻ കമ്മിറ്റി രൂപീകരണം നടത്തി. അങ്കമാലി കേന്ദ്രീകരിച്ചു 8 ഫോറോനകളിലെ വിശ്വാസികളെ ഉൾപ്പെടുത്തി പ്രതിഷേധ പരിപാടികളുടെ നടത്തിപ്പിനായി 21 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.കൺവീനർ- ശ്രീ വർഗീസ് കൈതാരത്ത് മഞ്ഞപ്ര, ജോ കൺവീനർമാർ ശ്രീ വിൻസന്റെ വി എം, ശ്രീ ജോസ് ആലുക്ക, ശ്രീ പോൾ കെ തോമസ്, ശ്രീ ഷിജൻ ഉതുപ്പാൻ, ശ്രീ ബിജു ആലുക്ക, ശ്രീ ജോണി ഭരണികുളങ്ങര, ശ്രീ ബൈജു കുഞ്ഞവര ജനറൽ സെക്രട്ടറി ശ്രീ കെ എം ജോൺ സെക്രട്ടറിമാർ, കെ സി വൈ എം, സി എം എൽ, സി എൽ സി, വിമൻസ് വെൽഫെയർ, സൊസൈറ്റി ഓഫ് സെന്റ് വിൻസൺ ഡി പോൾ എന്നിവരുടെ പ്രതിനിധികൾ വൈദിക പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു. സ്ട്രാറ്റജി കമ്മിറ്റിയിലേക്ക്, ശ്രീ ഷിജോ മാത്യു വിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
3-1 – 2025 വൈകുന്നേരം 6 മണിക്ക് സമരസമിതി യോഗം ചേർന്നു. മെത്രാൻ സിനഡ് യോഗം ചേർന്നതിന് ശേഷം 2 ദിവസം ശാശ്വത പ്രശ്നപരിഹാരം ഉണ്ടാകുമോ എന്ന് സമര സമിതി നിരീക്ഷിക്കും. പരിഹാരം ഇല്ലാത്ത പക്ഷം ജനുവരി 8,9,10 തീയതികളിലായി അങ്കമാലിയിൽ പൊതുയിടത്ത് നിരാഹാര പ്രാർത്ഥനാ യജ്‌ഞം നടത്തും. 8 ഫോറോനകളിൽ നിന്നും വിശ്വാസികൾ പ്രതിഷേധ റാലിയായി വന്നു യജ്ഞത്തിൽ പങ്കെടുക്കും. ജനുവരി 10ന് സമാപന സമ്മേളനവും. ഈ മൂന്നു ദിവസങ്ങളിലും പ്രതീക്ഷിക്കുന്ന പ്രതികരണം അധികാരികളിൽ നിന്നും ഉണ്ടാകാത്ത പക്ഷം സമാപന സമ്മേളനത്തെ തുടർന്ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനെ കുറിച്ചും ധാരണയായി. പ്രസ്തുത മാർച്ചിൽ അതിരൂപതയിലെ മറ്റെല്ലാ ഫോറോനകളിൽ നിന്നും പങ്കാളിത്തം ഉണ്ടാകണം.
അധികാര ദുർവിനിയോഗത്തിനെതിരെ, ധാർമിക ശക്തിയുണർത്താൻ യേശുവിനൊപ്പം, ഏകം കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹര പ്രാർത്ഥനായജ്‌ഞം
ജനറൽ കൺവീനർ, വർഗീസ് കൈതാരത്ത്.
ജനറൽ സെക്രട്ടറി,
ജോൺ കല്ലൂക്കാരൻ.
