ഇൻസ്പയറിങ് യങ് വുമൺ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.
എറണാകുളം മരട് സെൻ്റ് ജാന്നാ ചർച്ച് ഏർപ്പെടുത്തിയിരിക്കുന്ന ഫാ. ചെറിയാൻ നേരേവീട്ടിൽ ഇൻസ്പയറിങ് യങ്വുമൺ” അവാർഡ്- അപൂർവ 2025ന് അപേക്ഷകൾ ക്ഷണിക്കുന്നു. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടും, വെല്ലുവിളികളോടും, ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതികളെയാണ് ജാതിമത ഭേദമന്യേ അവാർഡിന് പരിഗണിക്കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. യുവജന പ്രേഷിതനും, മരട് ജാന്നാ ഇടവകയുടെ വികാരിയുമായിരുന്ന ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ ഓർമക്കായിട്ടാണ് ഈ പുരസ്കാരം.
അവാർഡിന് അർഹതയുള്ള യുവതികൾക്ക് നേരിട്ടോ, മറ്റുള്ളവർക്ക് യുവതികളെ നാമനിർദേശം ചെയ്തോ അപേക്ഷ അയക്കാം. ജനപ്രതിനിധികൾ, മത-സാമുദായിക നേതാക്കന്മാർ, സംഘടന ഭാരവാഹികൾ, അധ്യാപകർ തുടങ്ങി ആരെങ്കിലും രണ്ടു പേരുടെ സാക്ഷ്യപത്രത്തോടുകൂടിയ അപേക്ഷ മെയ് 15നു മുൻപായി stgiannachurchekm@gmail.com എന്ന മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. 2025 മെയ് 25 ഞായറാഴ്ച വൈകിട്ട് മരട് വി. ജാന്നാ പള്ളിയിൽ നടക്കുന്ന ഫാ. ചെറിയാൻ നേരെവീട്ടിൽ അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വിശദവിവരങ്ങൾക്ക് 9544437442 എന്ന നമ്പറിൽ ബന്ധപ്പെടുക.