സഭയ്ക്കും സമൂഹത്തിനും
“സഭയ്ക്കും സമൂഹത്തിനും” എന്ന മുദ്രാവാക്യവുമായി എറണാകുളം – അങ്കമാലി മേജർ അതിരൂപതയയിൽ രൂപംകൊണ്ട യുവജനപ്രസ്ഥാനം സമൂഹത്തിൽ ലഹരി എന്ന വിപത്തിന് അടിമപ്പെട്ടുപോയ തലമുറയെ ഇതിൽ നിന്നും വിമുക്തി നേടുവാനായി അതിരൂപതയുടെ അടുത്ത ആറുമാസത്തെ പ്രവർത്തനങ്ങളിൽ ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻതയ്യാറെടുക്കുന്നു.
കെ.സി.വൈ.എം അതിരൂപത സമിതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യ പ്രോഗ്രാം അതിരൂപതയിലെ ഇടവകകളിൽ നിന്നും ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി ആചരിക്കുവാൻ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി അതാതു ഇടവകയിലെ, ഫൊറോന കേന്ദ്രങ്ങളിലും, 2025 ഏപ്രിൽ 06 ഞായറാഴ്ച വിശുദ്ധ കുർബാനയുടെ അവസാനമോ, പൊതു മീറ്റിങ്ങുകളിലോ, കെ.സി.വൈ.എം മീറ്റിങ്ങിലോ സാധിക്കുമെങ്കിൽ യുവജനങ്ങൾക്കും, പൊതു സമൂഹത്തിനുമായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലഹരിക്കെതിരെയുള്ള മറ്റ് പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരു മനസ്സോടെ, ഒറ്റക്കെട്ടായി പോരാടാം.
അതിരൂപതാ സമിതിക്കു വേണ്ടി
ജോസഫ് സാജു
ജനറൽ സെക്രട്ടറി
കെ.സി.വൈ.എം
എറണാകുളം – അങ്കമാലി മേജർ അതിരൂപത
