Featured

അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി 2025-ലെ നോമ്പുകാല ശുശ്രൂഷകൾ

എല്ലാദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വി. കുർബാന, നൊവേന, വൈകുന്നേരം 6 മണിക്ക് ജപമാല, വി. കുർബാന, നൊവേന.
ശനിയാഴ്ച്‌ചകളിൽ രാത്രി 12 മണിക്ക് വി. കുർബാന, നൊവേന
നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും (രാത്രിയും പകലും) കുരിശുമുടി മലകയറ്റം.
2025 മാർച്ച് 20 മുതൽ മെയ് 25 വരെ ദിവസത്തിൻ്റെ മുഴു വൻ സമയവും കുരിശുമുടി മലകയറ്റത്തിന് സൗകര്യം.
2025 മാർച്ച് 2 മുതൽ 20 വരെ രാവിലെ 4.30 മുതൽ രാത്രി 10 മണി വരെ മലകയറ്റം. 12 മണിക്ക് ലൈറ്റ് ഓഫ് ചെയ്യും.
വിഭൂതി ബുധൻ തിരുകർമ്മങ്ങൾ മാർച്ച് 5-ാം തീയതി രാവിലെ 5.30 നുള്ള വി. കുർബാനയോടുകൂടി നടത്തപ്പെടുന്നു.
കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കു ന്നതിനും എല്ലാ സമയതത്തും സൗകര്യം ഉണ്ടായിരിക്കും.
മലയാറ്റൂർ മഹാ ഇടവക കൂട്ടായ്‌മ (മാർച്ച്-9), രാവിലെ 7 ന് മലകയറ്റം 9.30 ന് മലമുകളിൽ വി. കുർബാന, നൊവേന. ജാഗരണ പ്രാർത്ഥന
നോമ്പിന്റെ ആദ്യ 5 വെള്ളിയാഴ്‌ചകളിലും (മാർച്ച് 7, 14, 21, 28 ഏപ്രിൽ 4 ദിവസങ്ങളിൽ) പ്രമുഖ വചന പ്രഘോഷകർ നയിക്കുന്ന ജാഗരണ പ്രാർത്ഥന ഉണ്ടായിരിക്കും. 7 മണിക്ക് മലയടിവാരത്ത് നൊവേന തുടർന്ന് പ്രാർത്ഥനാപൂർവ്വം മലകയറ്റം. കുരിശുമുടിയിൽ മദ്ധ്യസ്ഥ പ്രാർത്ഥന, വചന പ്രഘോഷണം, ആരാധന, 12 മണിക്ക് വി. കുർബാന, തൈലാഭിഷേക പ്രാർത്ഥന. ഏപ്രിൽ 11 (40-ാം വെള്ളി) മലമുകളിൽ രാത്രി 10 മണിക്ക് വചന പ്രഘോഷണം, 11 മണിക്ക് ആരാധന, 12 മണിക്ക് വി. കുർബാന. 40-ാം വെള്ളിക്കുശേഷം തിരുനാൾവരെ ജാഗരണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല.
തിരുനാൾ കഴിഞ്ഞാൽ പതിവുപോലെ ആദ്യവെള്ളികളിൽ മാത്രം ജാഗരണ പ്രാർത്ഥന .

* വർഷത്തിൽ 365 ദിവസവും രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ മലകയറുവാൻ സൗകര്യമുണ്ട്. വൈകുന്നേരം 6 മണിക്ക്
മുമ്പായി എല്ലാവരും തിരികെ താഴെ എത്തണം.

  • എല്ലാദിവസവും രാവിലെ 7.30 ന് വി. കുർബാന, ഞായറാഴ്‌ചകളിൽ രാവിലെ 7.30 നും 9.30 നും വി.കുർബാന
  • എല്ലാ ആദ്യവെള്ളിയാഴ്‌ചകളിലും വൈകുന്നേരം 7 മണിക്ക് ജാഗരണ പ്രാർത്ഥന മലയടിവാരത്തുനിന്നും ആരംഭിച്ച് 12 മണിയുടെ വി. വി. കുർബാനയോടുകൂടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *