Featured

NEET, KEA- CET എന്നിവയുടെ സൗജന്യ എൻട്രൻസ് പരിശീലനം

കഴിഞ്ഞ 24 വർഷമായി വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്കായി നിരവധി സേവനങ്ങൾ കാഴ്‌ചവെച്ച LIFELINE INDIA AND INTERNATIONAL കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ No.1 മെഡിക്കൽ കോളേജ് ആയ നവോദയ കോളേജും അങ്കമാലി വേങ്ങൂർ സാൻജോ ഇംഗ്ലീഷ് മീഡിയം സ്കൂളുമായി സഹകരിച്ച് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി NEET, KEA- CET എന്നിവയുടെ സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്ന വിവരം സന്തോഷപൂർവ്വം ഔദ്യോഗികമായി അറിയിക്കട്ടെ. ഇത്തരം എൻട്രൻസ് കോച്ചിങ്ങുകൾക്ക് പല സ്ഥാപനങ്ങളും വലിയ തുകയാണ് ഈടാക്കുന്നത്. ഐഎൻസിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ എൻട്രൻസ് എക്സാമിലൂടെ മാത്രമേ നഴ്‌സിംഗ് അനുബന്ധ കോഴ്‌സുകൾ പഠിക്കാൻ കഴിയു. കോച്ചിംഗ് സെൻ്ററുകളുടെ ഭീമമായ തുക സാധാരണക്കാരന് ഇത്തരം കോഴ്‌സുകൾ പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തുന്നു. അതിന് കഴിയുന്ന ഒരു ചെറിയ കൈത്താങ്ങ് ആണ് ഈ എൻട്രൻസ് കോച്ചിംഗ്. ഇടവകയിലെ എല്ലാ പ്ലസ് ടു വിദ്യാർത്ഥികളെയും ഈ വിവരം അറിയിക്കുമല്ലോ. വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *