കെ.സി.വൈ.എം. എറണാകുളം ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനം
കെ.സി.വൈ.എം. എറണാകുളം ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനം 2025 മാർച്ച് 2 ഞായറാഴ്ച എറണാകുളം സെന്റ്.മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. ഫൊറോന വൈസ് പ്രസിഡന്റ് റിന്റ മരിയ പതാക ഉയർത്തി. എറണാകുളം ഫൊറോന പ്രസിഡന്റ് ജോർജ്ജ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊറോന ജനറൽ സെക്രട്ടറി അലീന ജോസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫൊറോന വികാരി ഫാ. വർഗീസ് മണവാളൻ യോഗം ഉദ്ഘാടനം ചെയ്യുകയും ഫൊറോന ഡയറക്ടർ ഫാ. സിറിൽ കുന്നേക്കാടൻ, അതിരൂപത പ്രസിഡന്റ് ജെറിൻ പാറയിൽ, മുൻ അതിരൂപത ട്രഷറർ മാർട്ടിൻ വർഗീസ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
അതിരൂപത ട്രഷറർ ആൽബിൻ പോൾ , സിന്‍ഡിക്കേറ്റ് അംഗമായ ടെക്സ്ൺ മാർട്ടിൻ, അതിരൂപത ഓർഗനിസിങ് സെക്രട്ടറി ജോൺസ് ഷാജു, മുൻ അതിരൂപത പ്രസിഡന്റ് ജിസ്മോൻ ജോണി എന്നിവർ സാന്നിധ്യമറിയിച്ചു. മുന്നോട്ടുള്ള ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾ മുൻ അതിരൂപത ട്രഷറർ മാർട്ടിൻ വർഗീസ് പ്രകാശനം ചെയ്തു. 2022-24 കാലയളവിൽ കെ.സി.വൈ എം. എറണാകുളം-അങ്കമാലി അതിരൂപത സമിതിക്ക് തന്റെ സ്തുത്യർഹസേവനം സമ്മാനിച്ച മുൻ അതിരൂപത പ്രസിഡന്റ് ജിസ്മോൻ ജോണിനും മുൻ അതിരൂപത ട്രഷറർ മാർട്ടിൻ വർഗീസിനും 2022-24 കാലയളവിൽ എറണാകുളം ഫൊറോനയെ നയിച്ച വൈസ് പ്രസിഡന്റ് ലിനീഷ ദേവസ്സിക്കും മൊമന്റോ നൽകി ആദരിച്ചു. യോഗത്തിൽ തൊണ്ണുറോളം യുവജനങ്ങൾ പങ്കെടുത്തു. ഫൊറോന വൈസ് പ്രസിഡന്റ് ഗോഡ്സൺ ഡെസ്ലി എല്ലാവർക്കും നന്ദി അറിയിച്ചു.