Featured

ഫെബ്രുവരി 09 ലോക വിവാഹ ദിനമാണ്. വിവാഹം പ്രത്യാശയുടെ ഉറവിടവും… നവീകരണത്തിന്റെ വസന്തവും… നിത്യ പ്രണയത്തിൻറെ കണ്ടെത്തലുമാണ്…

ഫെബ്രുവരി 09 ലോക വിവാഹ ദിനമാണ്. വിവാഹം പ്രത്യാശയുടെ ഉറവിടവും… നവീകരണത്തിന്റെ വസന്തവും… നിത്യ പ്രണയത്തിൻറെ കണ്ടെത്തലുമാണ്…
2025 ലോക വിവാഹദിനം ആഘോഷിക്കപ്പെടുമ്പോൾ മുന്നോട്ടുവയ്ക്കുന്ന ആശയമിതാണ്. ലോക വിവാഹ ദിനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് പ്രത്യാശയുടെ കിരണങ്ങൾ പരത്തുന്ന ക്രിസ്തീയ വിവാഹങ്ങളെയാണ്. 1983 ലാണ് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച ലോക വിവാഹ ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുന്നത്. വിശുദ്ധനായ മാർപാപ്പ ജോൺ പോൾ രണ്ടാമൻ ഈ തീരുമാനത്തിന് ഗ്ലൈഹീകമായ ആശീർവാദം ഔദ്യോഗികമായി നൽകി. വിവാഹത്തിൻറെ സൗന്ദര്യം, പരസ്‌പര ബഹുമാനം, ഭാര്യ- ഭർത്താവ് വിട്ടുകൊടുക്കലുകൾ, വിശ്വസ്തത ലോക വിവാഹദിനത്തിൻ്റെ ലക്ഷ്യങ്ങളാണ്. ലോക വിവാഹ ദിനമായ ഫെബ്രുവരി 09 നോട് അനുബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപത ഒരുക്കുന്ന സൗഹൃദ ദാമ്പത്യം കൂട്ടോ കൂട്ടുക്കെട്ടോ? എന്ന ഓൺലൈൻ ലൈവ് ഷോ ഫെബ്രുവരി 9 വൈകിട്ട് 8.15 മുതൽ 9.30 വരെ നടത്തപ്പെടുന്നു. സൗഹൃദ ദാമ്പത്യം കൂട്ടാവണമെന്നും, വളർത്തേണ്ട വഴികളും, തടസ്സമാകുന്ന കാര്യങ്ങളും പ്രസ്‌തുത ഓൺലൈൻ ചർച്ച ചെയ്യുന്നു. MCC അതിരൂപത കോഡിനേറ്റർ റൂബി- മെജോ ഏവർക്കും സ്വാഗതം പറയുകയും കുടുംബപ്രേക്ഷിത കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോസഫ് മണവാളൻ ലോക വിവാഹദിന ആശംസകൾ നേരുകയും ചെയ്യും. തുടർന്ന് അതിരൂപതയിലെ വിവിധ Grace Ripples യൂണിറ്റുകളിൽ നിന്നുള്ള നാല് ദമ്പതികളും റവ. ഡോ. അഗസ്റ്റിൻ കല്ലേലി യും ചേരുന്ന സൗഹൃദ ദാമ്പത്യ Talk show ഉണ്ടായിരിക്കും. കുടുംബപ്രേക്ഷിത കേന്ദ്രം MCC യൂട്യൂബ് ചാനൽ ആയ മിഷണറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് (എംസിസി) ലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്യും. ഏവർക്കും ലോകവിവാഹ ദിനത്തിൻറെ പ്രാർത്ഥനകൾ അതിരൂപത കുടുംബപ്രേക്ഷിത കേന്ദ്രത്തിൽ നിന്നും നേരുന്നു. Happy world Marriage Day

Leave a Reply

Your email address will not be published. Required fields are marked *