Featured

ജനകീയ വിചാരണ സദസ്: ചേർത്തല – വൈക്കം – പള്ളിപ്പുറം ഫൊറോനകൾ 2025 ഫെബ്രുവരി 09, ഞായർ 4pm ന് ചേർത്തലയിൽ

ജനുവരി മാസം 11-ാം തീയ്യതി ഇരുട്ടിന്റെ മറവിൽ നമ്മുടെ പ്രിയപ്പെട്ട 21 വൈദികരെ, മർദ്ദിച്ചവശരാക്കി വലിച്ചിഴച്ച് തിരുവസ്ത്രം വലിച്ചൂരി കീറിയെറിഞ്ഞ് അരമനയിൽ നിന്നും, ബസ്ലിക്കായുടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ, ക്രിമിനൽ കൂരിയായുടെയും, ബോസ്കോ മെത്രാന്റെയും നിർദ്ദേശാനുസരണം,നരനായാട്ട് നടത്തിയ പൊലീസുകാരുടെയും ചെയ്തികൾക്കെതിരേ,ചേർത്തല – വൈക്കം – പള്ളിപ്പുറം ഫൊറോനകളിലെ വൈദികർ, സന്യസ്ഥർ, വിമെൻസ് വെൽഫയർ അംഗങ്ങൾ, കെ.സി.വൈ.എം. സി.എൽ.സി., വിൻസെന്റ് ഡി പോൾ സഖ്യം, അംഗങ്ങൾ ഉൾപ്പെടെ ആയിരകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ജനകീയ വിചാരണ സദസ് 2025 ഫെബ്രുവരി 09 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേർത്തല ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് മുട്ടം പള്ളി മില്ലെനിയം ഹാളിൽ എത്തി ചേരുമ്പോൾ ജനകീയ വിചാരണ സദസ് ആരംഭിക്കുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ വൈദികരും സന്യാസ്തരും എല്ലാ ദൈവവിശ്വാസികളും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു പോലീസ് മർദ്ദനമേറ്റ 21 വൈദികർ, ശിക്ഷണ നടപടികൾ ഏൽക്കേണ്ടി വന്ന വൈദികർ കൂടാതെ വൈദിക അൽമായ നേതൃത്വവും പങ്കെടുക്കുന്നു.*

ചേർത്തല ഫൊറോനയ്ക്ക് വേണ്ടി
റോക്കി എം തോട്ടുങ്കൽ, കൺവീനർ, അൽമായമുന്നേറ്റം ചേർത്തല ഫൊറോന
വൈക്കം ഫൊറോനയ്ക്ക് വേണ്ടി
എം എം മാത്യൂ മണിപ്പാടം
കൺവീനർ, അൽമായമുന്നേറ്റം വൈക്കം ഫൊറോനാ
പള്ളിപ്പുറം ഫൊറോനയ്ക്ക്
വേണ്ടി
ജോസുകുട്ടി കരിയിൽ, കൺവീനർ അൽമായമുന്നേറ്റം പള്ളിപ്പുറം ഫൊറോന

Leave a Reply

Your email address will not be published. Required fields are marked *