Editor's Pick

തിരുക്കര്‍മ്മ നിരക്കുകള്‍ എറണാകുളം അങ്കമാലി അതിരൂപതയിൽ ഇപ്പോൾ പ്രാവർത്തികമാക്കില്ല

2025 ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ച എറാണാകുളം-അങ്കമാലി അതിരൂപതാ ബുള്ളറ്റിനില്‍ (എറണാകുളം മിസ്സം) തിരുക്കര്‍മ്മങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പും, പുതുക്കിയ നിരക്കും എറണാകുളം അങ്കമാലി അതിരൂപതയിൽ ഇപ്പോൾ പ്രാവർത്തികമാക്കില്ല എന്ന് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. അതിരൂപതയില്‍ ഇതുവരെയും നിലനില്‍ക്കുന്ന കീഴ്വഴക്കമനുസരിച്ച്, തിരുക്കര്‍മ്മങ്ങളുടെ നിരക്കു സംബന്ധിച്ചുള്ള കാര്യങ്ങള്‍ അതാതു സമയത്തെ കാനോനിക സമിതികള്‍ ചര്‍ച്ചചെയ്താണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ, കാനോനികസമിതികളില്‍ ഒന്നും ചര്‍ച്ച ചെയ്യാതെ, നിയമസാധുത ഇല്ലാത്ത നിലവിലെ കൂരിയയുടെ പേരില്‍ നല്കിയിരിക്കുന്ന അറിയിപ്പ് നാം ആരും സ്വീകരിക്കേണ്ടതില്ല. ഫെബ്രുവരി 12 നകം പുതിയ കൂരിയയെ നിയമിക്കുകയും, കാനോനിക സമിതികള്‍ എല്ലാം പുനസംഘടിപ്പിക്കുകയും ചെയ്യുമെന്നാണ് മെത്രാപ്പോലീത്തന്‍ വികാരി അതിരൂപത വൈദീകർക്ക് വാക്കു നല്കിയിട്ടുള്ളത്. ആയതിനാല്‍, തിരുക്കര്‍മ്മ നിരക്കു സംബന്ധിച്ച കാര്യങ്ങള്‍ പുതിയ കൂരിയയുടെ നിയമനത്തിനു ശേഷവും, കാനോനിക സമിതികളുടെ പുനസംഘടനയ്ക്കു ശേഷവും മാത്രം ചര്‍ച്ച ചെയ്തു തീരുമാനിക്കുകയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *