ഫിലിപ്പ് വാഴപ്പറമ്പിലച്ചന്റെ ഏഴാം ചരമദിനം ആചരിച്ചു
ബഹു. ഫിലിപ്പ് വാഴപ്പറമ്പിൽ അച്ചന്റെ ഏഴാം ചരമദിനത്തിന്റെ തിരുക്കർമ്മൾ ഇന്ന് 4.02.2025, ചൊവ്വാഴ്ച രാവിലെ മേവള്ളൂർ മേരിഇമ്മാക്കുലേറ്റ് ഇടവക ദേവാലയത്തിൽ വച്ച് നടന്നു. തിരുകർമ്മങ്ങൾക്ക് ഫിലിപ്പ് അച്ചന്റെ ബന്ധുവും മുന്നൂർപ്പിള്ളി വിൻസെൻഷ്യൻ സംഭാഗവുമായ ബഹു ഫാ. വർഗ്ഗീസ് പാറായിൽ vc മുഖ്യ കാർമ്മികത്വം വഹിച്ചു. കറുകുറ്റി സി എം എൈ സന്യാസ ഭവനത്തിലെ ഫാ. ജയ്സൺ CMI വചനസന്ദേശവും അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ലൂക്കോസ് കുന്നത്തൂർ, ഫാ. ജിമ്മി കുന്നത്തൂർ, ഫാ. ജോർജ്കുട്ടി തോട്ടുപുറം CMI, ഫാ. പീറ്റർ തിരുതനത്തിൽ , ഫാ. സാന്റോ കണ്ണമ്പുഴ എന്നിവർ സഹകാർമ്മികാരിയുന്നു.