ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് മെത്രാന്മാർ.
ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് മെത്രാന്മാർ. തൈയ്ക്കാട്ട് പള്ളിയിൽ നൊവേന ആരംഭിക്കുന്ന ദിവസം 5.30 വി. കുർബാനയ്ക്കായ് എത്തിയ നിക്കോളാസ് അച്ചനെ കുർബാന ചൊല്ലാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ അച്ചനെ വളഞ്ഞു മർദ്ദിക്കുകയാണുണ്ടായത്. ബൈക്കിൽ വന്ന അച്ചൻ സാധാരണപോലെ സങ്കീർത്തിയിൽ ചെന്ന് വി. കുർബാനയക്ക് തയ്യാറാകാൻ പോകുമ്പോഴാണ് ഏകദേശ പത്തോളം പേർ വന്ന് വൈദീകനെ തടഞ്ഞത്. തടഞ്ഞു എന്ന് മാത്രമല്ല വൈദീകനെ തള്ളിമാറ്റി റോഡിലേക്ക് എത്തിച്ചതും ഇടവക ജനത്തെ പ്രകോപിപ്പിക്കാൻ കാരണമായി.
