അല്മായ മുന്നേറ്റം എറണാകുളം അങ്കമാലി അതിരൂപത വടക്കൻ മേഖല നേതൃ സമ്മേളനം.
അങ്കമാലി മേഖല, ഇടവക പ്രതിനിധി യോഗം 02/01/2025
സെന്റ് ജോസഫ് ചർച്ച് കരയാംപറമ്പ്
എറണാകുളം അങ്കമാലി അതിരൂപത, അങ്കമാലി മേഖലയുടെ( കൊരട്ടി, കറുകുറ്റി, മൂഴിക്കുളം, മൂക്കന്നൂർ, മഞ്ഞപ്ര, വല്ലം, കാഞ്ഞൂർ, അങ്കമാലി) ഇടവക പ്രതിനിധി യോഗം കരയാംപറമ്പ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വച്ച്
2/ 1 /2025 വ്യാഴാഴ്ച ബഹുമാനപെട്ട കുര്യാക്കോസ് തേങ്ങാത്തറ അച്ചൻ്റെ അധ്യക്ഷതയിൽ, വൈകീട്ട് 5 30ന് കൂടുകയുണ്ടായി. ബഹുമാനപ്പെട്ട കുര്യാക്കോസ് മുണ്ടാടനച്ചൻ ആമുഖ പ്രഭാഷണം നടത്തി. സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഏറ്റവും വിഷമകരമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത് എന്നും അതിൽ നിന്നുള്ള ഒരു വിമോചനത്തിനായി എന്തു ത്യാഗങ്ങൾ ഏറ്റെടുക്കേണ്ടി വന്നാലും സത്യത്തിനു വേണ്ടി നിലകൊള്ളും എന്നും പ്രഖ്യാപിച്ചു. അതിരൂപതയിലെ നാലു വൈദീകർക്കെതിരെ ക്കെതിരെ എടുത്തിരിക്കുന്ന കിരാത നടപടിയെ അപലപിച്ചു. തുടർന്നു പ്രസംഗിച്ച അൽമായ മുന്നേറ്റം അതിരൂപത പ്രസിഡൻറ് ശ്രീ ഷൈജു ആൻറണി നമുക്ക് എതിരെ എടുക്കുന്ന തീരുമാനങ്ങളെ പറ്റിയും നാം എങ്ങനെ പ്രതിരോധിക്കണമെന്നുള്ള കാര്യങ്ങളെ പറ്റിയും കരുത്തുറ്റ ധാരണ പകർന്നു. ഈ യോഗത്തിലൂടെ ക്രിയാത്മകമായ ചർച്ച നടത്തി ജനകീയ വികാരങ്ങൾ സ്വരൂപിച്ച് അതിനനുസരിച്ച് മുന്നോട്ടു നീങ്ങേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉത്ബോധിപ്പിച്ചു. വിഷയാവതരണത്തിൽ, ബഹുമാനപ്പെട്ട രാജൻ പുന്നക്കൽ അച്ചൻ വൈദികരും അതിരൂപതയും നേരിടുന്ന വേദനകളും ഒറ്റപ്പെടലുകളും എന്നാൽ പ്രവാചക ദൗത്യത്തിൽ നടത്തുന്ന പ്രയത്നങ്ങളും വിശദീകരിച്ചു. ഒപ്പം നാം നടത്തേണ്ട മറ്റു പ്രവർത്തനങ്ങളെപ്പറ്റി മഞ്ഞപ്ര ഫൊറോന കൺവീനർ ശ്രീ വർഗീസ് കൈതാരത്തും കോർ കമ്മിറ്റി അംഗം ശ്രീ ജോൺ കല്ലുക്കാരനും, വിശദീകരിച്ചു. തുടർന്ന് വിശദമായ ചർച്ചകളും ഇന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ചേർത്ത്,151 പേരുടെ ആക്ഷൻ കമ്മിറ്റി രൂപീകരണവും നടത്തി. ജനുവരി ആറിന് നടക്കേണ്ട പ്രതിഷേധ പരിപാടികളുടെ നടത്തിപ്പനായി 21 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ- ശ്രീ വർഗീസ് കൈതാരത്ത് മഞ്ഞപ്ര,
ജോ കൺവീനർമാർ ശ്രീ വിൻസന്റെ വി എം, ശ്രീ ജോസ് ആലുക്ക, ശ്രീ പോൾ കെ തോമസ്, ശ്രീ ഷിജൻ ഉതുപ്പാൻ, ശ്രീ ബിജു ആലുക്ക, ശ്രീ ജോണി ഭരണികുളങ്ങര, ശ്രീ ബൈജു കുഞ്ഞവര
ജനറൽ സെക്രട്ടറി ശ്രീ കെ എം ജോൺ
സെക്രട്ടറിമാർ, കെ സി വൈ എം, സി എം എൽ, സി എൽ സി, വിമൻസ് വെൽഫെയർ, സൊസൈറ്റി ഓഫ് സെന്റ് വിൻസൺ ഡി പോൾ എന്നിവരുടെ പ്രതിനിധികൾ
വൈദിക പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു. സ്ട്രാറ്റജി കമ്മിറ്റിയിലേക്ക്, ശ്രീ ഷിജോ മാത്യു വിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.ഇന്ന് വെള്ളി 3-1 – 2025 വൈകുന്നേരം 6 മണിക്ക് കരയാംപറമ്പ് പള്ളിയിൽ വെച്ച് സമരസമിതി കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു. ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ ജനുവരി ആറിന് ആരംഭിക്കുമ്പോൾ അവരുടെ കണ്ണുതുറപ്പിക്കാത്തക്കവിധം നമ്മൾ സമരപരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.
ജനറൽ കൺവീനർ, വർഗീസ് കൈതാരത്ത്.
ജനറൽ സെക്രട്ടറി,
ജോൺ കല്ലൂക്കാരൻ




