നിങ്ങൾ എന്തൊക്കെ നിർത്തലാക്കിയാൽ മാത്രമേ സീറോ മലബാറിനെ കൽദായ വത്ക്കരിക്കാൻ പറ്റുകയുള്ളൂ?
സീറോ മലബാർ സഭയുടെ പാരമ്പര്യം കൽദായ സഭയുടെതാണെന്നും ,സീറോ മലബാറികൾ ലത്തീൻ വത്ക്കരിക്കപ്പെട്ടുവെന്നും പറഞ്ഞ് വീമ്പടിക്കുന്ന ചില കൂറന്തായി പട്ടക്കാരും , അനുയായികളും അറിയാൻ ……. നിങ്ങൾ എന്തൊക്കെ നിർത്തലാക്കിയാൽ മാത്രമേ സീറോ മലബാറിനെ കൽദായ വത്ക്കരിക്കാൻ പറ്റുകയുള്ളൂ എന്ന് ചുവടെ കൊടുത്തിരിക്കുന്നു !
1,ലത്തീൻ സഭാ പ്രകാരമുള്ള പഞ്ചാംഗ രീതികൾ മാറ്റണം
2,വൈദിക പരിശീലനത്തിനായി പുറത്തേക്ക് വിടുന്ന സമ്പ്രദായം നിർത്തണം.
3,സെമിനാരി സിസ്റ്റം നിർത്തലാക്കണം
4,ദേവാലയങ്ങളിലെ പാശ്ചാത്യ ശിൽപ ശൈലി ഒഴിവാക്കണം.
5,ചിത്ര പണികൾ , തിരുസ്വരൂപങ്ങൾ, ഐക്കണുകൾ എന്നിവ ഒഴിവാക്കണം. (ഐക്കണുകൾ കൽദായ പാരമ്പര്യമല്ല )
6,വി. കുർബാനയ്ക്ക് പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കരുത് . പുളിപ്പുള്ള അപ്പം ഉപയോഗിക്കണം.
7,നോമ്പുദിവസങ്ങളിൽ മത്സ്യം, മുട്ട, പാൽ തുടങ്ങിയവ കഴിക്കുന്ന സമ്പ്രദായം നിർത്തലാക്കണം
8,ക്ഷാരം പൂശി നോയ്മ്പ് തുടങ്ങുന്നത് നിർത്തണം.
9,മെത്രാൻമാരുടെയും, വൈദികരുടെയും നിലവിലുള്ള സ്ഥാനിക വസ്ത്രങ്ങൾ നീക്കണം. കൽദായ മോഡൽ സ്വീകരിക്കണം .
10,തദ്ദേശീയ മെത്രാൻമാരെ ഒഴിവാക്കി കൽദായ മെത്രാൻമാരെ ആത്മീയ നേതൃത്വമായി സ്വീകരിക്കണം.
11,രൂപത സംവിധാനം നിർത്തലാക്കുകയും , അർക്കദിയാക്കോന് സഭാ ഭരണം ഏൽപ്പിക്കുകയും ചെയ്യണം.
12, കൽദായ സഭയുടെ ദൈവശാസ്ത്രം, വിശ്വാസം, ആദ്ധ്യാത്മികത, ഹയരാർക്കി ക്രമം, ശിക്ഷണക്രമം, ആരാധനക്രമം എന്നിവ തിരികെ കൊണ്ടുവന്ന് സീറോ മലബാർ സഭയിൽ സ്ഥാപിക്കണം.
13, ,കോതമ്പുകൊണ്ടോ, അരികൊണ്ടോ ഉപ്പും എണ്ണയും ഉപയോഗിച്ച് തയ്യാറാക്കിയ പുളിപ്പുള്ള അപ്പം കുർബാനയ്ക്കായി ഉപയോഗിക്കണം.
14, ഉണക്കമുന്തിരി വീഞ്ഞ് ഉപയോഗിക്കുക
15,ആദ്യകുർബാന സ്വീകരണ ചടങ്ങ് ഇല്ല.
16, വി. കുർബാന സ്വീകരിക്കാത്തവർ വചന ശുശ്രൂഷയ്ക്ക് ശേഷം വി. കുർബാനയിൽ പങ്കുകൊള്ളരുത് .
17, ആണ്ടിലൊരിക്കൽ എങ്കിലും കുമ്പസാരിക്കണമെന്നും , വി. കുർബാന സ്വീകരിക്കണമെന്നും നിയമം നൽകിയത് ഉദയം പേരൂർ സുനഹദോസാണ്. അത് തിരുത്തണം . കാരണം അങ്ങനെ ഒരു നിയമ വ്യവസ്ഥ പാടില്ല.
18,വൈദികനോട് രഹസ്യമായി പാപങ്ങൾ ഏറ്റുപറയുന്ന സമ്പ്രദായം നിർത്തലാക്കണം.
19,ഇടത്ത് നിന്ന് വലത്തോട്ട് കുരിശു വരയ്ക്കൽ നിർത്തലാക്കണം. വലത്ത് നിന്ന് ഇടത്തോട്ട് രീതി ആക്കണം.
20,ഒരു ദേവാലായത്തിൽ ഒരു അൾത്താര മാത്രമേ പാടുള്ളൂ എന്നതാണ് പൗരസ്ത്യ പാരമ്പര്യം.
മറ്റു അൾത്താര സംവിധാനങ്ങൾ നീക്കം ചെയ്യണം.
21,ഒരു പള്ളിയിൽ ഒരു കുർബാന മാത്രം എന്നതാണ് പൗരസ്ത്യ പാരമ്പര്യം . ഒന്നിലധികം കുർബാനകൾ നിർത്തലാക്കാണം
22,പരിശുദ്ധ കുർബാനയുടെ തിരുനാൾ, ദിവ്യകാരുണ്യ ആരാധന , ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉപേക്ഷിക്കണം.
23, മരിച്ചവർക്കുവേണ്ടി കുർബാന അർപ്പിക്കുന്നത് നിർത്തലാക്കണം.
24, വൈദിക ബ്രഹ്മചര്യം നിർത്തലാക്കണം .
25 , ഞായറാഴ്ച്ചയും കടപ്പെട്ടെ തിരുനാളുകളും കടമുള്ള ദിവസങ്ങളാണെന്നത് ഉപേക്ഷിക്കണം.
26, വി. കുർബാനയിൽ സ്ഥാപന വിവരണം ഉപേക്ഷിക്കണം.
27, ജനുവരി 1- കർത്താവിൻ്റെ ഛേദാനാ ചാരം,
ഫെബ്രുവരി 2- കന്യകാ മറിയത്തിൻ്റെ ശുദ്ധീകരണം , ഫെബ്രുവരി 24 – മത്തായി ശ്ലീഹ, മാർച്ച് 25- മംഗള വാർത്ത, മെയ് 7 പീലിപ്പോസ് , യാക്കോബ്,
ജൂലെ 2- കന്യാമറിയത്തിൻ്റെ സന്ദർശനം , ജൂലൈ 25 – യാക്കോബ് ശ്ലീഹ , ഓഗസ്റ്റ് 25 – ബർത്തലോമിയോ , സെപ്റ്റംബർ 21 – മത്തായി ,
ഒക്ടോബർ 2 – ശെമയോൻ , യൂദാ ശ്ലീഹ,
നവംബർ – 1 സകല വിശുദ്ധർ , നവംബർ 13 അന്ത്രയോസ് , ഡിസംബർ 8- മാതാവിൻ്റെ അമലോത്ഭവം, ഡിസംബർ 26- എസ്തപ്പാനോസ് സഹദ , ഡിസംബർ 27- സുവിശേഷകനായ യോഹന്നാൻ , ഡിസംബർ 28- കുഞ്ഞിപ്പൈതങ്ങൾ എന്നീ തിരുനാളുകൾ ഉപേക്ഷിക്കണം .
28, ശനിയാഴ്ചകളിൽ മാതാവിൻ്റെ അനുസ്മരണം നിർത്തലാക്കി ,ബുധനാഴ്ച ദിവസത്തിനായി
അത് നീക്കി വയ്ക്കണം.
29 ,നോമ്പ് ആരംഭിക്കുന്നത് പാതിരാ മുതൽ പാതിരാ വരെ അല്ല. നോമ്പ് ആരംഭിക്കുന്ന സന്ധ്യ മുതൽ കഴിയുന്ന സന്ധ്യ വരെ ആക്കണം.
30, കുരിശുരൂപങ്ങളും, പരി കന്യകാമറിയത്തിൻ്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും പൂർണ്ണമായും നീക്കം ചെയ്യേണ്ടതായിട്ടുണ്ട്.
31 , സീറോ കൽദായ റീത്ത് സ്ഥാപിക്കണം.
32, സീറോ മലബാർ സഭയെ കൽദായ സഭയുടെ പുത്രി സഭയാക്കണം.
33, മിശിഹായുടെ രാജത്വ തിരുനാൾ , വി കൊച്ചുത്രേസ്യയുടെ തിരുനാൾ തുടങ്ങി നവീന കാലത്ത് സീറോ മലബാർ സഭയിൽ കടന്ന് വന്ന തിരുന്നാളുകളും അനുസ്മരണാ ദിനങ്ങളും നിർത്തലാക്കണം.
34, ജപമാല , കുരിശിൻ്റെ വഴി, നൊവേന , മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നിർത്തലാക്കണം
35, കരിസ്മാറ്റിക്ക് ധ്യാന കേന്ദ്രങ്ങൾ നിർത്തലാക്കണം .
36 , വെന്തിങ്ങ , കാശുരൂപം , ജപമാല മാല എന്നിവ ഉപേക്ഷിക്കണം.
37 , മദ്ബഹ വിരി ഉപയോഗിക്കണം , വി. കുർബാന സമയത്ത് മണി ഉപയോഗിക്കരുത്
38, കുമ്പസാരക്കൂട് , മാമ്മോദീസ തൊട്ടി എന്നിവ ഉപേക്ഷിക്കുക.
,കൽദായ – നെസ്തോറിയൻ വത്ക്കണം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ കൽദായ വാദികൾ സീറോ മലബാർ സഭയിൽ നടപ്പിൽ വരുത്തിയ തന്ത്രങ്ങൾ എന്തെല്ലാം ……
1,സീറോ മലബാർ സഭയുടെ പാരമ്പര്യം കൽദായ സുറിയാനി മാത്രമാണന്നും, ലത്തീൻ സഭയുടെ ഇടപെടലുകൾ മൂലം നഷ്ട്ടപ്പെട്ട ഈ പാരമ്പര്യത്തെ തിരിച്ചു പിടിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടത്തപ്പെട്ടു. അതിനായി സഭയിലും, യൂണിവേഴ്സിറ്റി തലത്തിലും ഡോക്ടറേറ്റ് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലും പ്രത്യേകിച്ച് ‘പ്രോ ഓറിയന്തെ ‘ അസോസിയേഷനിൽ കൽദായ വാദത്തെ അരക്കെട്ടുറപ്പിക്കുന്ന വിധത്തിൽ വിവിധങ്ങളായ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.കോട്ടയത്തെ ORSI യുടെ കീഴിൽ കൽദായ പാരമ്പര്യങ്ങളെ അധികരിച്ച് വിവിധ റിസർച്ചുകൾ നടത്തുകയും വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു.സീറോ മലബാർ സഭയുടെ അപ്പസ്തോലിക പാരമ്പര്യങ്ങൾ തിരിച്ചു പിടിക്കുക എന്നതിന്റെ പേരിൽ, സീറോ മലബാർ സഭ മാത്യകയാക്കിയത് , കൽദായ സഭയെ മാത്രമായിരുന്നു. യഥാർത്ഥ വേരുകളിലേക്ക് സഭയുടെ ഗവേഷണ മേഖല എത്തിച്ചേർന്നിട്ടില്ലന്ന് സാരം.
2, സീറോ മലബാർ സഭ ലത്തീൻവത്ക്കരിക്കപ്പെട്ടിരിക്കുകയാണന്ന വ്യാജമായ അവബോധം വിശ്വാസികൾക്കിടയിൽ പലതരത്തിൽ പ്രചരിപ്പിച്ചു. മാത്രമല്ല തങ്ങളുടെ പാരമ്പര്യത്തെ ഇല്ലാതാക്കിയവർ എന്ന നിലയിൽ ലത്തീൻ സഭയോട് വിദ്യോഷം പുലർത്താനും പ്രോത്സാഹിപ്പിച്ചു.
3, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്താൽ ആഗോള സഭയിൽ വീണ്ടെടുക്കപ്പെട്ട ജനാഭിമുഖ കുർബാന, സീറോ മലബാർ സഭയിൽ ചൊല്ലുന്നത് ലത്തീൻ സഭയുടെ ആധിപത്യമാണന്ന പ്രചരണങ്ങൾ അഴിച്ചു വിട്ടു. അങ്ങനെ ജനാഭിമുഖ കുർബാന നിർത്തലാക്കി.
4, കൽദായ വത്ക്കരണ നയങ്ങൾ അംഗീകരിക്കാതിരുന്ന എറണാകുളം അങ്കമാലി, ത്രിശ്ശൂർ പോലുള്ള അതിരൂപതകളെയും ഇരിങ്ങാലക്കുട, മാനന്തവാടി പോലുള്ള രൂപതകളെയും സഭാവിരുദ്ധരായി ചിത്രീകരിച്ച്, അവർക്കെതിരെ നിരന്തരം വ്യാജ പ്രചരണങ്ങളും , വ്യക്തിഹത്യകളും നടത്തി.
5, സീറോ മലബാർ സഭയുടെ ഔദ്യോഗിക ചിഹ്നമായി, മാർത്തോമാ കുരിശെന്ന പേരിൽ മനിക്കേയൻ മത ചിഹ്നമായ ഒരു കുരിശിനെ പരിചയപ്പെടുത്തി. പുരോഹിതന്റെ തിരുവസ്ത്രങ്ങളിലും, തക്സയിലും, കൊടിമരത്തിലും, നിലവിളക്കുകളിലും ഈ കുരിശ് ഔദ്യോഗിക ചിഹ്നമായി ചേർക്കപ്പെട്ടു. മാത്രമല്ല, പല തരത്തിൽ വിതരണം സാധ്യമാക്കുന്നതിനും , മാർത്തോമാ ശ്ലീഹ സ്ഥാപിച്ച കുരിശാണന്ന വ്യാജ ആരോപണം സഭയിൽ ആഴത്തിലുറപ്പിക്കുന്നതിനും, മാർത്തോമാ കുരിശിനെ ഒരു കലാരൂപമായി, മാർപാപ്പ മുതലുള്ളവർക്ക് സമ്മാനിക്കാനും ഇവർക്കു കഴിഞ്ഞു. ഇപ്പോൾ പുനർനിർമ്മിക്കുന്ന ഒട്ടുമിക്ക പള്ളികളിലും ക്രൂശിത രൂപം എടുത്ത് കളഞ്ഞ് ഈ സ്ലീവ സ്ഥാപിക്കുന്നു.
6,കൽദായ – നെസ്തോറിയൻ വാദം പിന്തുടരുന്ന ഗ്രൂപ്പുകൾ പലയിടത്തും സൃഷ്ടിക്കുവാൻ ഇവർക്ക് കഴിഞ്ഞു.
- കൽദായ – നെസ്തോറിയൻ വാദത്തെ, സഭയിൽ തങ്ങളുടെ അധീശത്വം സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളായി കണ്ടു. ഈ വാദത്തെ പിന്തുണയ്ക്കാത്ത മെത്രാൻമാരെയും, വൈദികരെയും ഒറ്റപ്പെടുത്തുന്ന നയങ്ങൾ സ്വീകരിച്ചു. ഇത് സഭയെ വരും സമയങ്ങളിൽ കൽദായ വത്ക്കരണത്തിലേക്ക് നയിക്കുന്നു.
8,കൽദായ – നെസ്തോറിയൻ വൽക്കരണത്തെ പിന്തുണയ്ക്കുന്നവർ സഭാ സ്നേഹികളായും, എതിർക്കുന്നവർ സഭാവിരുദ്ധരായും വിമതരായും ചിത്രീകരിച്ചു.
9, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വലിയ തോതിൽ കൽദായ പാരമ്പര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. മാർത്തോമാ മാർഗ്ഗം , Proud to be Syro Malabar Nazrani തുടങ്ങിയ സോഷ്യൽ മീഡിയ പേജുകൾ ഉദാഹരണം
10,നല്ലതണ്ണിയിലുള്ള ദയാറ, മാർത്തോമാ വിദ്യാനികേതൻ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ കേന്ദ്രങ്ങൾ കൽദായ – നെസ്തോറിയൻ വത്ക്കരണത്തെ പ്രചരിപ്പിക്കാനുള്ള പ്രഭവ കേന്ദ്രങ്ങളായി സ്ഥാപിക്കപ്പെട്ടു.
11,വിഭൂതി ബുധൻ ആചരണം, തിങ്കളാഴ്ചയിലേക്കു മാറ്റി.
12,ജപമാല പ്രാർത്ഥനകൾ നീക്കം ചെയ്യുന്നതിൻ്റ ആദ്യപടിയായി അവയിൽ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാൻ ആരംഭിച്ചു.
13,സീറോ മലബാർ സഭയുടെ തലവൻ ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയ്ക്കു സമനാണന്ന വാദങ്ങൾ പ്രചരിപ്പിച്ചു.
14,മാർത്തോമാ നസ്രാണികളുടെ യഥാർത്ഥ പാരമ്പര്യം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എറണാകുളം അങ്കമാലി അതിരൂപതയും, ത്രിശ്ശൂർ അതിരൂപതയും ഏക മനസോടെ പ്രയത്നിച്ചിരുന്നു. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ, മാർ ജോസഫ് കുണ്ടുകുളം, മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി, മാർ ജേക്കബ് തൂങ്കുഴി തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങൾ കൽദായ മൗലിക വാദത്തിനെതിരെ നേത്യത്വം കൊടുക്കാൻ സഭയുടെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ്. ഈയവസരങ്ങളിൽ, വൈദികരായിരുന്ന മാർ ആൻഡ്രൂസ് താഴത്തും, മാർ ടോണി നീലങ്കാവിലും , മാർ ബോസ്കോ പുത്തൂരും, മാർ റാഫേൽ തട്ടിലും നസ്രാണി സഭയുടെ യഥാർത്ഥ അപ്പസ്തോലിക പാരമ്പര്യത്തെ പിന്താങ്ങിയവരും, അതിനായി നിരവധി ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തവരുമായിരുന്നു. എന്നാൽ പിന്നീട് കൽദായ വാദത്തെ കൂട്ടുപിടിച്ചു കൊണ്ടു തന്നെയുള്ള അധികാരത്തിലേക്കുള്ള അവരുടെ മാറ്റം കൽദായവത്ക്കരണ തന്ത്രങ്ങളെ കൂടുതൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന് കാരണമായി.
15, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി, ഇരിങ്ങാലക്കുട രൂപതകളുടെ സ്ഥിതിയും ഇപ്രകാരം തന്നെയായിരുന്നു. കൽദായ വത്ക്കരണത്തിനെതിരായി എറണാകുളം അങ്കമാലി അതിരൂപതയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന ഈ രൂപതകളിൽ പിന്നീട്, കൽദായ വത്ക്കരണ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കീഴടങ്ങേണ്ടതായി വന്നു. മാർ ജോസഫ് പാംപ്ലാനിയെ പോലുള്ളവർ സീറോ മലബാർ സഭയുടെ യഥാർത്ഥ അപ്പസ്തോലിക പാരമ്പര്യത്തെ അധികരിച്ച് സംവദിച്ചവരായിരുന്നു. എന്നാൽ മെത്രാനായതിനു ശേഷം , കൽദായ വത്ക്കരണത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള പലരുടെയും മാറ്റങ്ങൾ വളരെ അധാർമ്മികപരമാണ്.
16, സീറോ മലബാർ സഭ വളരുകയും നിരവധി മിഷൻ രൂപതകൾ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിൽ, പുരോഗതി പ്രാപിക്കുന്ന മിഷൻ രൂപതകളിലും, ഇന്ത്യയ്ക്ക് പുറത്തുള്ള സീറോ മലബാർ രൂപതകളിലും കൽദായ – നെസ്തോറിയൻ വത്ക്കരണ നയങ്ങൾ സ്വീകരിക്കപ്പെട്ടു. മാത്രമല്ല, കൽദായ വത്ക്കരണത്തെ അംഗീകരിക്കുന്നവരെ സഭയുടെ വിവിധ സ്ഥാനങ്ങളിലേക്കും, മെത്രാൻ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെടുന്നു.
17,ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രാദേശിക മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം കൂടിയായിരുന്നു കൽദായ – നെ സ്തോറിയൻ വത്ക്കരണം. ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നോ, അതിരൂപതയിലെ തീവ്ര കൽദായ വാദികൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ പിന്തുണയ്ക്കുന്നവരോ സഭാധികാരികളായും , മേജർ ആർച്ച്ബിഷപ്പായും വരണമെന്ന നയങ്ങൾ ഇവർ പുലർത്തുന്നു.
18, ജപമാല, നൊവേന, കുരിശിന്റെ വഴി , തിരുസ്വരൂപ വണക്കം എന്നിവ ലത്തീൻ സഭയുടെ ആധിപത്യത്തിന്റെ രൂപങ്ങളാണന്നും, അവ സീറോ മലബാർ വിശ്വാസികൾ ശീലിക്കരുതെന്നും ഇവർ പറയുന്നു. മാത്രമല്ല, സീറോ മലബാർ സഭയിലെ അതിരൂപതാ വൈദികർ വിവാഹം ചെയ്യണമെന്നും വാദിക്കുന്നു.
l9, ക്രിസ്തു സംസാരിച്ച ഭാഷ സുറിയാനിയാണന്ന വ്യാജം ഇവർ പറഞ്ഞു പരത്തുന്നു. വിശ്വാസികളുടെ പല പ്രാർത്ഥനകളും അവർക്ക് മനസ്സിലാകാത്ത സുറിയാനിയിൽ ചൊല്ലുവാൻ പ്രേരിപ്പിക്കുന്നു.
20, സീറോ മലബാർ മെത്രാൻമാർ കൽദായ മെത്രാൻമാരുടെ വേഷം ധരിച്ച് തുടങ്ങിയിരിക്കുന്നു.
21, ഒട്ടുമിക്ക ദേവാലയങ്ങളിലും നിലനിന്നിരുന്ന തിരുസ്വരൂപങ്ങൾ എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നു.
ഉപസംഹാരം…
ഇതൊരു തുടക്കം മാത്രമാണ് .വി കുർബാനയിലെ കാൽദായ വത്ക്കരണം എത്രത്തോളം കൽദായ വത്ക്കരണത്തിലേക്കാണ് സീറോ മലബാർ സഭയെ കൊണ്ടുപോയതന്നത് , എറണാകുളം അങ്കമാലി അതിരൂപത പറയുന്ന കെട്ടുകഥയല്ലന്നും ,നേരിട്ട് വായിച്ചറിയാവുന്ന സത്യമാണന്നും ഇപ്പോൾ പലർക്കും ബോധ്യമായി കാണണം. ഇപ്പോളിതാ കൽദായ വേഷ ഭൂഷാദികൾ പുനസ്ഥാപിക്കുന്ന തിരക്കിലാണ് , കൽദായർ. പാലാ ബിഷപ്പും , കർദ്ദിനാൾ കൂവക്കാട്ടും , ആലഞ്ചേരിയും എല്ലാം അതിനും തുടക്കം കുറിച്ച് കഴിത്തിരിക്കുന്നു —-
എങ്ങോട്ടാണ് നമ്മുടെ സഭയുടെ പോക്ക് ….?
മുകളിൽ ലത്തീൻ വത്ക്കരണമെന്ന് പറഞ്ഞ് തള്ളിയവ ഒഴിവാക്കി , സീറോ മലബാർ സഭയെ കൽദായ വത്ക്കരിച്ചാൽ , നമ്മുടെ സഭയുടെ സ്ഥിതി എന്തായിരിക്കും ………?
നമ്മുടെ സഭ അപകടത്തിലാണ്……..
സഭയെ പുനരുജ്ജീവിപ്പിക്കാൻ പടച്ചട്ടയണിയേണ്ട മണിക്കൂറുകളാണിവ…!
അതിനായി സ്വയം ചിന്തിക്കൂ ——
കൽദായ വത്ക്കരണം വേണമോ….?
✍🏻Cardinal Joseph Parecattil Liturgical Movement