Editor's Pick

സത്യദീപം ടോപ് റീഡർ ഓൺലൈൻ ക്വിസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

ഒന്നാംഘട്ട മത്സരം ഏപ്രിൽ 13ന് നടക്കും. (അതിനു ഒരുക്കമായി mini trial quiz Feb.9 തിന് ഉണ്ടാകും. സ്വന്തമായി ഒരു ജിമെയിൽ അക്കൗണ്ട് ഉള്ളവർക്കാണ് മത്സരിക്കാൻ സാധിക്കുക. www. sathyadeepam.org വെബ്സൈറ്റിലാണ് ക്വിസ് നടക്കുന്നത്.) സത്യദീപത്തിന്റെ ജനുവരി, ഫെബ്രുവരി, മാർച്ച് ലക്കങ്ങളെ ആസ്പദമാക്കിയായിരിക്കും ഏപ്രിൽ 13 ലെ മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ചു നടത്തുന്ന ക്വിസിലെ വിജയികൾക്കായി ആകെ ഒരു ലക്ഷത്തോളം രൂപ, സമ്മാനത്തുകയായി കാത്തിരിക്കുന്നു. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിക്കുന്നവർക്ക് സത്യദീപത്തിൻ്റെ സെൻ്റർ പേജിൽ നിന്നും (8, 9 പേജുകൾ), അന്തർദേശീയ സഭാവാർത്തകളിൽ നിന്നും (11-ാം പേജ്) മാത്രമായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. സീനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ സത്യദീപം മുഴുവനായും വായിച്ചൊരുങ്ങണം. ആദ്യഘട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വ്യക്തിക്ക്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ 5000/- രൂപ വീതവും സീനിയർ വിഭാഗത്തിൽ 10000/- രൂപയുമാണ് സമ്മാനതുക. തുല്യ മാർക്കുകൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. ഇങ്ങനെ തുടർച്ചയായി നാല് ഫേസുകളിലൂടെ ഉള്ള മത്സരങ്ങളിലൂടെ ആണ് 2025 ടോപ് റീഡർ പൂർണമാവുക. നാലു ഫേസുകളിലുള്ള മത്സരങ്ങളിലും കൂടി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നയാൾക്ക് 25,000 രൂപ സമ്മാനം ലഭിക്കും. നാല് ഫെയ്സുകളിലും കൂടി മുന്നിലെത്തുന്ന മതാധ്യാപകന്/മാതാപികയ്ക്ക് 10000 രൂപ സമ്മാനം.

ഏപ്രിൽ 13 ലെ ആദ്യഘട്ട മത്സരത്തിനായി, ജനുവരി 1 മുതലുള്ള സത്യദീപം ലക്കങ്ങൾ ക്രമമായി വായിച്ച് ഒരുങ്ങുക.

വിശദവിവരങ്ങളും മത്സരത്തിൻ്റെ ലിങ്കുകളും sathydeepam വെബ്സൈറ്റിലും വാട്സാപ് ഗ്രൂപ്പുകളിലും യുട്യൂബ് ചാനലിലും നൽകപ്പെടും

2 thoughts on “സത്യദീപം ടോപ് റീഡർ ഓൺലൈൻ ക്വിസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

  • superadmin

    Eget faucibus tellus. Eget netus nec magnis fermentum. Diam quam quam suspendisse vitae consequat phasellus non odio morbi bibendum odio libero.

    Reply
  • superadmin

    It is a long established fact that a reader will be distracted by the readable content of a page when looking at its layout.

    Reply

Leave a Reply

Your email address will not be published. Required fields are marked *