Editor's Pick

പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് എന്ന ചോദ്യത്തിൽ സംശയിച്ചു നിൽക്കുകയാണോ നിങ്ങൾ!!

പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് എന്ന ചോദ്യത്തിൽ സംശയിച്ചു നിൽക്കുകയാണോ നിങ്ങൾ!!
അതല്ല പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് പഠിക്കണം എന്ന് തീരുമാനിച്ചു എന്നാൽ അതിനെപ്പറ്റി ഒരായിരം സംശയങ്ങൾ ആണോ നിങ്ങൾക്ക്!!!
അതോ ഉപരിപഠനത്തിനുവേണ്ടി കാത്തുനിൽക്കുകയാണോ നിങ്ങൾ…. നിങ്ങളുടെ സംശയങ്ങൾ എന്തുതന്നെയായാലും
മികച്ചൊരു തീരുമാനത്തിന് നിങ്ങൾക്ക് വേണ്ടത് മികച്ച ഒരു ഗൈഡൻസ് ആണ്.

കെസിവൈഎം കറുകുറ്റിഫൊറോന ഒരു വഴികാട്ടിയായി നിങ്ങളുടെ മുന്നിൽ ഉള്ളപ്പോൾ ഇനി നിങ്ങൾക്ക് ഒരു ഭീതിയും വേണ്ട…

ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണിവരെ ബസ്ലേഹം സെൻറ് ജോസഫ് ദേവാലയ പാരീഷ് ഹോളിൽ വച്ച് ഒരു “*ഫ്രീ കരിയർ ഗൈഡൻസ് ക്ലാസ്” സംഘടിപ്പിക്കുന്നു.
പ്ലസ് ടു കഴിഞ്ഞവർക്കും, ഡിഗ്രി പഠനം കഴിഞ്ഞവർക്കും, ഉപരിപഠനം നോക്കുന്നവർക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.
എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ. അതോടൊപ്പം തന്നെ ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
എന്ന്,
️കെ.സി.വൈ.എം. കറുകുറ്റി ഫൊറോനസമിതിക്ക് വേണ്ടി
ചാക്സൺ ജോർജ് ചക്യത്ത്
ജനറൽ സെക്രട്ടറി
കെ.സി.വൈ.എം.
കറുകുറ്റി ഫൊറോന

Leave a Reply

Your email address will not be published. Required fields are marked *