അഭിവന്ദ്യ ഡോക്ടർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ അനുസ്മരണ സമ്മേളനം
നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ( 22/02/2025/ ശനിയാഴ്ച) ആലുവ സി എം ഐ ആശ്രമത്തിൽ ആചാര്യ പാലയ്ക്കൽ ജി വാസ് കേന്ദ്രയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭയിൽ നിന്നുമുള്ള ആദ്യത്തെ കർദിനാളും എറണാകുളം മെത്രാപ്പോലീത്തയു മായിരുന്നു ദിവംഗതനായ അഭിവന്ദ്യ ഡോക്ടർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ അനുസ്മരണ സമ്മേളനം നടക്കുകയാണ്.
അനുസ്മരണ സമ്മേളനത്തിൽ റവ ഫാദർ സജി തെക്കേകൈതക്കോടു സി എം ഐ , റവ ഡോ ചെറിയാൻ കുനിയന്തോടു സി എം ഐ , മോൺസിഞോർ ആന്റണി നരികുളം , ശ്രീ ബിജു തോമസ് , ശ്രീ ബാബു കെ വർഗീസ് , ശ്രീ ജോസി പി ആൻഡ്രൂസ് തുടങ്ങിയവർ സംസാരിക്കുന്നു