എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അഭിവന്ദ്യ ജോസഫ് കർദിനാൾ പാറേക്കാട്ടിൽ തിരുമേനിയുടെ 38 – മത് ചരമവാർഷികം
അഭിവന്ദ്യ ജോസഫ് കർദിനാൾ പാറേക്കാട്ടിൽ തിരുമേനിയുടെ 38 – മത് ചരമവാർഷികം. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ 20/02/2025 വ്യാഴാഴ്ച വിവിധ അനുസ്മരണ ശുശ്രൂഷകളോടെ നടത്തും. വൈകിട്ട് 6.00 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ ആരാധനയോടെ ആരംഭിക്കും തുടർന്ന് ജപമാലയും പിതാവിന്റെ കല്ലറയിൽ ഒപ്പീസും ചൊല്ലി പ്രാർത്ഥിക്കും. വികാരി റവ ഫാ. വർഗീസ് മണവാളൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.