മഹാസ്മൃതി 2K25 കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണം
കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ 2025 ഫെബ്രുവരി 23 നടത്തപെടും. കത്തോലിക്കാ സഭയെ യശസ്സിൻ്റെ കൊടുമുടിയിലേക്ക് ഉയർത്തിയ, മൂന്നു പതിറ്റാണ്ടോളം ആചാര്യ ശുശ്രൂഷാ സ്ഥാനത്ത് പ്രശോഭിച്ച, കേരളത്തിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിൻ്റെ 38-ാം ചരമവാർഷിക ദിനമാണ് 2025 ഫെബ്രുവരി 20. ഈ മഹത് വ്യക്തിത്വത്തെ അനുസ്മരിക്കുവാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥ്യം തേടുവാനും ജന്മനാടായ കിടങ്ങൂർ ഒരുങ്ങുകയാണ്. ഭാരതത്തിനും ആഗോള കത്തോലിക്കാസഭയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പുണ്യചരിതനായ അദ്ദേഹത്തിന്റെ ജീവിതം ഈ കാലഘട്ടത്തിനൊരു വെല്ലുവിളിയാണ്. അഭിവന്ദ്യ ജോസഫ് പാറേക്കാട്ടിൽ പിതാവിൻ്റെ അനുസ്മരണം 2025 ഫെബ്രുവരി 23 ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കപ്പെടുന്നു. വൈകിട്ട് 4.30 അനുസ്മരണ ദിവ്യബലിയും 6.00 മണിക്ക് പൊതുസമ്മേളനവും . ജസ്റ്റിസ് കുര്യൻ ജോസഫ് പത്മഭൂഷൺ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം,റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ എന്നിവർ പങ്കെടുക്കുന്നു.