പ്രസ്ബിറ്ററൽ കൗൺസിൽ പുനരുദ്ധരിച്ചു
ആർച്ചുബിഷപ് ജോസഫ് പാമ്പ്‌ളനി 21 വൈദികരുമായി നടത്തിയ ചർച്ചയിൽ വാക്ക് പറഞ്ഞതനുസരിച്ചു കാനോനിക സമിതികളെല്ലാം പുനർസ്ഥാപിക്കും എന്നതാണ്. അതിൽ ഒന്നായ, നിലവിലിരുന്ന പ്രേസബിട്രൽ കൌൺസിൽ പുനർസ്ഥാപിച്ചു. 27-09-2022 സ്ഥാപിച്ച പ്രേസബിട്രൽ കൗൺസിലിനു 2026 വരെയാണ് കാലാവധി ഉള്ളത്. ഈ സ്ഥാപിച്ച കൗൺസിലിന്റെ ആദ്യ സെഷൻ വിളിച്ചതിൽ, ഉന്നയിച്ച ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ മാർ ആന്ധ്രുസ് താഴ്ത്ത് മീറ്റിംഗ് അവസാനിപ്പിക്കാതെ ഇറങ്ങിപോകുകയായിരുന്നു. അതിനുശേഷം എഴുതി ആവശ്യപ്പെട്ടിട്ടും അദ്ദേഹം നിയമവിരുദ്ധമായി പ്രേസബിറ്റാരാൾ കൌൺസിൽ വിളിക്കാത്തിരുന്നു. പിന്നീടുവന്ന വന്ന മാർ ബോസ്കോ പുത്തുരും ഒരു വർഷം വരെ കൌൺസിൽ വിളിക്കാതെ നീട്ടി, ഒരു വർഷത്തിനകം വിളിക്കുമെന്ന് പറഞ്ഞേങ്കിലും വിളിച്ചില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പരാതി നൽകിയെങ്കിലും,മെത്രാൻ നിയമവിരുദ്ധമായി കൌൺസിൽ വിളിക്കാതെ ഉത്തരവാദിത്തത്തിൽ വീഴ്ച്ച വരുത്തി. തുടർന്ന് മാർ ബോസ്കോ പുത്തൂർ രാജി വെക്കുകയും ചെയ്തു. ഈ വെള്ളിയാഴ്ചയാണ് പ്രേസബിട്രൽ കൌൺസിൽ യോഗം വിളിക്കുവാനായി കൌൺസിൽ സെക്രെട്ടറി കുര്യാക്കോസ് മുണ്ടാടാൻ അച്ചനോട് മാർ ജോസഫ് പാമ്പ്ളനി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രേസബിട്രൽ കൌൺസിൽ പ്രസിഡന്റ് എന്നാ നിലയിൽ മേജർ അർച്ഭിഷോപ് മാർ റാഫൽ തട്ടിൽ പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കും. ബിഷപ്പ് പാമ്പ്ളനി വാക്ക് പറഞ്ഞതനുസരിച് പുതിയ കുരിയയെ നിയമിച്ചിട്ടില്ല. ഈ വാക്ക് പാലിക്കാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രർസബിട്രൽ സമിതിയിൽ ex officio members ആയി കൂരിയാ അംഗങ്ങൾ ഉണ്ട്. ഈ കൂരിയാ അംഗങ്ങളെ പൂർണമായും അവിടെനിന്നു നീക്കം ചെയ്യണം എന്ന് പറഞ്ഞു നടന്ന സമരത്തിൽ ആണ് ഈ കൂരിയായിലുള്ള ആരെയും പുതിയ കൂരിയയിൽ ഉൾപ്പെടുത്തുവാൻ തനിക്ക് ആഗ്രഹമില്ല എന്നും അവരെയെല്ലാം മാറ്റികൊള്ളാമെന്നും, പുതിയ കൂരിയയെ നിയമിക്കുമെന്നും മാർ ജോസഫ് പാമ്പ്ളനി വാക്ക് പറയുകയും എഴുതി നൽകുകയും ചെയ്തത്. മേജർ അർച്ഭിഷോപ്പിന്റെ പകരക്കാരൻ എന്നാ നിലയിൽ മാർ ജോസഫ് പാമ്പ്ളനി നൽകിയ വാക്ക് പാലിക്കാൻ മേജർ അർച്ചുഭിഷോപ്പും ബാധ്യസ്ഥനാണ്. അദ്ദേഹവും മാർ ജോസഫ് പാമ്പ്ലാനിയും വാക്ക് പാലിക്കും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ കൂരിയാ നിയമിക്കുന്നപക്ഷം പ്രേസബിട്രൽ കൗൺസിലിൽ ex officio members മാറുകയും പുതിയ ഓഫീസിൽ അംഗങ്ങൾ ആകുന്നവർ പ്രേസബിട്രൽ കൌൺസിൽ അംഗങ്ങൾ ആയി മാറുക. അതുകൊണ്ട് ഏതാനം മണിക്കൂറുകൾക്കകം പുതിയ കൂരിയയെ നിയമിക്കുകയും, അവർ ആരായിരിക്കും ഈ വരുന്ന വെള്ളിയാഴാചയിലെ മീറ്റിംഗിൽ പങ്കെടുക്കുക എന്ന് പ്രതീക്ഷിക്കുന്നു. മേജർ അർച്ചുഭിഷോപിനുവേണ്ടി, വികാരി മാർ ജോസഫ് പാമ്പ്ലാനിയുടെ വാക്ക് മേജർ അർച്ചുഭിഷോപ്പിന്റേതുമാണ്, ഈ വാക്ക് പാലിക്കാൻ മേജർ അർച്ചുഭിഷോപ് ഉത്തരവാദിത്തപെട്ടിരിക്കുന്നു. ആ വാക്ക് പാലിക്കുമെന്നും പൊതുസമൂഹത്തിന്റെയും സർക്കാർ വിധത്തിൽ ഇടപെട്ട കളക്ടരിന്റെയും നിർധശാനുസരണം കൂടിയ മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ പൊതുസമൂഹം ഉറ്റുനോക്കുന്നു. മെത്രന്മാർ വാക്കുപാലിക്കുമോ?? കണ്ടറിയാം.
പഴയ കൂരിയാ അംഗങ്ങളെ മാർ പാമ്പ്ളനി മെത്രാപ്പോലീത്ത ഇപ്പോൾ പുതിയ പ്രേസബിട്രൽ കൗൺസിലിലേക്ക് നോമിനേറ്റ ചെയ്തിട്ടുണ്ട്. അവർ മെഡിക്കൽ ലീവിൽ ആയതുകൊണ്ട് പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കുമോ എന്നതിൽ സംശയം ഉണ്ട്. കാരണം ബിഷപ്പ് ബോസ്കോ പുത്തൂർ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന സമയത്ത് ബിഷോപ്പ്സ് ഹൌസിൽ നിന്ന് ഒഴിഞ്ഞു പോകുകയും, മെഡിക്കൽ ലീവ് എടുത്ത് പോയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന കൌൺസിൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള ഇവരുടെ സാധ്യത വിരളമാണ്.



