നൈപുണ്യയിൽ പുതിയ കെട്ടിടം വെഞ്ചിരിപ്പ്
ഈ വരുന്ന ബുധനാഴ്ച്ച (29/01/2025) രാവിലെ 9:30 am നൈപുണ്യാ കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിനായുള്ള പുതിയ കെട്ടിട സമുച്ചയം അഭിവന്ദ്യ പിതാവ് മാർ. തോമസ് ചക്യേത്ത് വെഞ്ചിരിക്കുന്നു.തുടർന്ന് 10:30 am ഓഡിറ്റോറിയത്തിൽ കോളേജിന് ലഭിച്ച NAAC A++ അംഗീകാരത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും, രജത ജൂബിലി സമാപനവും നടത്തപ്പെടുന്നു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ആണ്.
