പ്രത്യാശയുടെ തീർത്ഥാടന ജുബിലീ 2025
പ്രത്യാശയുടെ തീർത്ഥാടന ജുബിലീ 2025, ഐക്യദാർഢ്യ പ്രാർത്ഥനയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു! 3 മണിക്ക് കളമശ്ശേരി പള്ളിയുടെ താഴത്തെ ഹാളിൽ നിന്ന് ഗോൾഡൻ കാപ്പകൾ ധരിച്ചു വൈദീകർ പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിക്കും…സുവിശേഷ വായനക്ക് മുൻപ് ജുബിലീ തിരി തെളിച്ചു കർമ്മീകൻ അതിരൂപതതല ജുബിലീ ഉത്ഘാടനം നിർവഹിക്കും. ദൈവജനത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സുവിശേഷ വായനയ്ക്കായി ജുബിലി തിരി തെളിച്ചു നിൽക്കും.കാഞ്ഞൂർ ഫൊറോനാ വികാരി മുഖ്യകർമ്മീകത്വം വഹിക്കും.. ബൈബിൾ പണ്ഡിതൻ റവ. ഡോ. ജോയ്‌സ് കൈതക്കോട്ടിൽ ജുബിലി സന്ദേശം നൽകും.വിശുദ്ധ കുർബാനയ്ക്ക് ശേഷം സമ്മേളനം. സമ്മേളനത്തിൽ നവ വൈദീകരെ അതിരൂപത കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്ത് ആശംസകൾ നേരും. പീഡിപ്പിക്കപ്പെടുന്ന നമ്മുടെ വൈദീകരോടുള്ള ഐക്യദാർഢ്യം പ്രഘ്യപിക്കും.