Featured

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെവിശുദ്ധവാര തിരുക്കർമ്മങ്ങൾ

എറണാകുളം സൈന്റ്റ് മേരീസ് ബസിലിക്ക വികാരി ബഹുമാനപെട്ട വര്ഗീസ് മണവാളൻ അച്ചൻ അറിയിക്കുന്നു.
നോമ്പ് കാലത്തെ വിശുദ്ധവാര ദിവസങ്ങൾ അടുത്തു വരികയാണല്ലോ .
എല്ലാവർക്കും നോമ്പുകാലത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ സമയക്രമം ഇപ്രകാരമായിരിക്കും.
ബസിലിക്ക ദേവാലയത്തിൽ ഏപ്രിൽ 13 ഓശാന ഞായർ, രാവിലെ 7.00 മണിക്ക്, കുരുത്തോല വെഞ്ചിരിപ്പ് ,കുരുത്തോല വിതരണം,
പ്രദക്ഷിണമായി സെന്റ് മേരിസ് കോൺവെന്റിലേക്ക്, തുടർന്ന് വിശുദ്ധ കുർബാന (സെന്റ് മേരീസ് കോൺവെൻറ് ചാപ്പലിൽ)
കുമ്പസാര ദിവസങ്ങൾ ,ഏപ്രിൽ 14,15,16 (തിങ്കൾ , ചൊവ്വ , ബുധൻ)
വൈകുന്നേരം 5.00 മണി മുതൽ 8.00 മണി വരെ, ബസിലിക്കയിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 17 പെസഹാ വ്യാഴം, രാവിലെ 7.00 മണിക്ക് സെന്റ് മേരീസ് കോൺവെന്റ് ചാപ്പലിൽ വിശുദ്ധ കുർബാനയും ,കാലു കഴുകൽ ശുശ്രൂഷയും .
രാവിലെ 9.00 മണിമുതൽ വൈകിട്ട് 6.00 മണി വരെ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ മുന്നിൽ ആരാധന.
വിവിധ യൂണിറ്റുകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ ആരാധന നടത്തപ്പെടും.
വൈകിട്ട് 6.00 മണി മുതൽ 7.00 മണി വരെ പൊതു ആരാധന.
വൈകിട്ട് 7.00 മണിക്ക് അപ്പം മുറിക്കൽ ശുശ്രൂഷ.
ഏപ്രിൽ 18 ദുഃഖവെള്ളി ബസിലിക്ക ദേവാലയത്തിൽ രാവിലെ 7.00 മണിക്ക് പീഡാനുഭവ ചരിത്ര വായന , വിശുദ്ധ കുർബാന സ്വീകരണം , ക്രൂശിത രൂപം ചുംബിക്കൽ.
ഉച്ചകഴിഞ്ഞ് 3.15 ന് ബസിലിക്ക ദേവാലയത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന , തുടർന്ന് നഗരി കാണിക്കൽ പ്രദക്ഷിണം.
വൈകിട്ട് 7.00 മണിക്ക് പട്ടണം ചുറ്റിയുള്ള കുരിശിന്റെ വഴി പ്രാർത്ഥന. രാത്രി 10.30 ന് കബറടക്കൽ ശുശ്രൂഷ .
ഏപ്രിൽ 19 ദുഃഖ ശനി രാവിലെ 7.00 മണിക്ക് ബസിലിക്ക ദേവാലയത്തിൽ വെച്ച് വിശുദ്ധ കുർബാന (സെന്റ് മേരീസ് കോൺവെന്റ് ചാപ്പലിൽ). തുടർന്ന് വന്ന് പുതുവെള്ളം , പുതുതീ വെഞ്ചരിക്കൽ കർമ്മം , പുതു ജീവിതത്തിനു വേണ്ടിയുള്ള പ്രാർത്ഥന.
ഏപ്രിൽ 20 ഈസ്റ്റർ ഞായർ രാവിലെ 6.30 ന് ബസിലിക്ക ദേവാലയത്തിൽ ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നു , തുടർന്ന് 7.00 മണിക്ക് സെന്റ് മേരീസ് കോൺവെന്റിൽ വിശുദ്ധ കുർബാന. ഒത്തുരുമയോടും സ്നേഹത്തോടും തീക്ഷ്ണതയോടും വിശുദ്ധിയോടും കൂടെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *