Featured

മേർജർ ആർച്ച് ബിഷപ്പിന് തെറ്റുപറ്റിയാൽ തിരുത്തുമോ?

28-01-2025 നു നവീകരിച്ച മംഗലപ്പുഴ മേജർ സെമിനാരിയുടെ വെഞ്ചിരിപ്പ് കർമത്തിലെ പരിശുദ്ധ കിർബാനക്കിടെ സിറോ മലബാർ മേജർ ആർച്ചുബിഷൊപ് നൽകിയ സന്ദേശത്തിലെ ചില ആശയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു .

  1. നമുക്ക് സ്വാതന്ത്ര്യം ഉള്ള ഒരുപാട് മേഖലകൾ ഉണ്ട്, നമുക്ക് തൊടാൻ അവകാശമില്ലാത്ത മേഖലകളും ഉണ്ട്, തൊട്ടുപോകരുത് എന്ന് ദൈവം പറഞ്ഞതിൽ പെട്ടതാണ് ആരാധനക്രമം . മേജർ ആർച്ചുബിഷൊപ് പറഞ്ഞ ഈ ആശയം രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പഠനവുമായി ചേർന്ന് പോകുന്നതല്ല. സഭയുടെ ആധികാരികമായ പഠനം ഇതല്ല . ആരാധന ക്രമം തൊട്ടുകൂടാൻ പാടില്ലാത്തതാണെന്ന് സഭയിൽ രണ്ടാം വത്തിക്കാൻ കൌൺസിൽ പഠിപ്പിക്കുന്നില്ല . ആരാധനാ ക്രമം സംബന്ധിച്ചുള്ള ഭരണഘടനയുടെ 21 നാമത്തെ ആർട്ടിക്കിൾ ഇങ്ങനെ പറയുന്നു : ആരാധന ക്രമത്തിൽ പരിവർത്തനതീതമായ ദൈവസ്ഥാപിക ഘടകങ്ങളുണ്ട് . പരിവർത്തനം ചെയ്യാൻ പാടില്ലാത്ത ദൈവസ്ഥാപിത ഘടകങ്ങൾ ഉണ്ട് , എന്നാൽ പരിവർത്തന വിധേയമായ ഘടകങ്ങളുമുണ്ട് . ആരാധന ക്രമം തൊട്ടുകൂടാൻ പാടില്ല എന്നത് സഭയുടെ പഠനമല്ല. തൊട്ടടുത്ത ഭാഗത്തു ഇങ്ങനെ പറയുന്നു : പരിവർത്തവിധേയമായവയിൽ ആരാധനാക്രമത്തിന്റെ ആന്തരിക ഭാഗത്തോട് പൊരുത്തപ്പെടാത്തതോ യോജിക്കാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ ,അവയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താവുന്നതും വരുത്തേണ്ടതുമാണ്. ആരാധന ക്രമത്തിൽ കാലഘട്ടത്തിനനുസരിച് മാറ്റങ്ങൾ വരുത്താവുന്നതും വരുത്തേണ്ടതുമാണ് എന്ന് സഭ പഠിപ്പിക്കുന്നു . മേജർ ആർച്ചുബിഷൊപ് ഈ പറഞ്ഞ ആശയത്തിന് പിന്നിൽ എന്തെങ്കിലും അജണ്ട ഉണ്ടോ? വിശ്വാസികളിൽ തെറ്റുധാരണ ഉണ്ടാക്കുന്ന ഈ ആശയത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു.
  2. വൈദികവൃത്തിയും സഭയുടെ ശുശ്രുഷകൾഉം ദൈവാലയത്തിന്റെ തുടർച്ചകളാണ് . A church is considered the continuation of the priesthood of Jesus Christ. ഇവിടെ ചർച് എന്ന് പറയുന്നത് ദൈവാലയമല്ല സഭയാണ് .ദൈവാലയത്തിന്റെ തുടർച്ചയല്ലാ പൗരോഹിത്യം , സഭയുടെ തുടർച്ചയാണ് പൗരോഹിത്യം .
  3. പൗരോഹിത്യം ആരംഭിക്കുന്നത് അനുസരണത്തിൽ നിന്നാണ് . ആരോടുള്ള അനുസരണത്തിൽ നിന്ന് ?? പിതാവായ ദൈവത്തിൽ നിന്നുള്ള അനുസരണത്തിൽ നിന്ന്, മെത്രാന്മാരോടുള്ള അനുസരണത്തിൽ നിന്നല്ല . മത പ്രമാണികൾ തെറ്റ് ചെയ്തപ്പോഴും തെറ്റ് പഠിപ്പിച്ചപ്പോഴും അവർ പറയുന്നത് ഈശോ അനുസരിച്ചിട്ടില്ല , സത്യമായ പിതാവായ ദൈവത്തെയാണ് നോക്കിയത് . ആത്മസമർപ്പണത്തോടെയാണ് പൗരോഹിത്യം പാലിക്കേണ്ടത് . അങ്ങനെയെങ്കിൽ മാർപാപ്പ അംഗീകരിച്ച കുർബാന തക്സയിൽ മെത്രാന്മാർ ഒത്തുചേർന്ന് കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലുകളും വരുത്തിയത് ആരോടുള്ള അനുസരണത്തെ പ്രതിയാണ് ?? ഏത് സഭയോടുള്ള അനുസരണത്തെ പ്രതിയാണ് , ഏത് പിതാവിനോടുള്ള അനുസരണത്തെ പ്രതിയാണ് മാർപാപ്പ അംഗീകരിച്ച കുർബാന തക്സയിൽ വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തിയത് ?? സഭ അംഗീകരിച്ച വിശ്വാസ പ്രമാണത്തിൽ മാറ്റങ്ങൾ വരുത്തുവാൻ മെത്രാന്മാർക്ക് ആരാണ് അനുവാദം തന്നത് ?? ആകോള കത്തോലിക്കാ സഭ വിശ്വാസപ്രമാണം അങ്കോട്ടും ഇഖോട്ടും വ്യത്യാസമില്ലാതെ പാലിക്കത്തക്ക വിധത്തിൽ എഴുതിത്തന്നിട്ടുണ്ട് , ആ വിശ്വാസ പ്രമാണത്തിൽ ചില രൂപതകളിൽ മെത്രാന്മാർ അടക്കമുള്ള സകലരും വെള്ളം ചേർത്ത് പിതാവിൽ നിന്ന് മാത്രം പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്ന് പറയുമ്പോൾ എന്തുകൊണ്ട് നിങ്ങൾ തിരുത്തുന്നില്ല ?? ദൈവനിവേശിതമായ തിരുത്തപ്പെടാനാവാത്ത ഭാഗമാണ് വിശ്വാസപ്രമാണം, ആ വിശ്വാസപ്രമാണത്തിലാണ് നിങ്ങൾ തിരുത്തലുകൾ വരുത്തുന്നത് ആ തിരുത്തലുകൾ പൂർണമായും പാഷാണ്ഡതയുടെ ഭാഗമാണ് . അതറിഞ്ഞിട്ടുപോലും എന്തുകൊണ്ട് മേജർ അർച്ചബിഷൊപ് അതിനെപ്പറ്റി സംസാരിക്കുന്നില്ല?? അനുസരണത്തെപ്പറ്റി പറയുന്നവർ എന്തുകൊണ്ട് വിശ്വാസപ്രമാണത്തെ പറ്റി പറയുന്നില്ല ?? മാർപാപ്പ അംഗീകരിച്ച കുർബാന തക്സ തിരുത്തിയതിനെപ്പറ്റി പറയുന്നില്ല?? മറിച് റുബ്രിക്സ്, അങ്കോട്ടും ഇഖോട്ടും തിരിയുന്നതിൽ ആണ് പിടിവാശി. ഒരു ചോദ്യം . കുർബാനയിലെ ര്ബ്രിക്സ് തിരുത്തപ്പെടാനാവാത്തതാണെന്നു സഭയിലെ ഏതെങ്കിലും ആധികാരിക ഗ്രന്ഥമോ, സഭയിലെ ഏതെങ്കിലും മാർപാപ്പയുടെ ഒരു അപ്പസ്തോലിക ലേഖനമോ, അല്ലെങ്കിൽ ഒരു കോൺസ്റ്റിട്യൂഷനോ, ഒരു മൊട്ടു പ്രോപ്രിയയോ ഉണ്ടോ ?? കുർബാനയിൽ ര്ബ്രിക്സ് വൈദികന്റെ ശരീര ഭാഷ തിരുത്തപ്പെടാവുന്നതാണ് , കാലോചിതമായി മാറ്റപ്പെടേണ്ടതാണ് , അത് ഓരോ പ്രദേശത്തിന്റെയും ഘടകമനുസരിച് മാറ്റാവുന്നതാണ് എന്നതാണ് രണ്ടാം വത്തിക്കാൻ കൌൺസിൽ പഠിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *