Featured

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കർദിനാൾ ഫിലിപ്പ് നേരി

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഫെറൻസ് ഓഫ് കത്തോലിക്ക ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി. ഇന്ത്യയിലെ മത സ്വാതന്ദ്ര്യത്തിൽ കടുത്ത ആശങ്ക അറിയിച്ചാണ് ഗോവ ദാമൻ ആർച്ബിഷപ്പും സി സി ബി ഐ പ്രസിഡന്റുമായ കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ സംസാരിച്ചത്. ഇന്നലെ ഒഡീഷ്യയിലെ ഭുവനേശ്വറിൽ ആരംഭിച്ച ലാറ്റിൻ ബിഷപ്പുമാരുടെ സമ്മേളനം അഭിസംബോധന ചെയ്യുമ്പോഴാണ് കർദിനാൾ ആശങ്ക പങ്കുവെച്ചത്. മണിപ്പൂർ ഇന്നും വേദനിക്കുന്ന യാഥാർഥ്യമായി തുടരുകയാണ്. ഇന്ത്യയിലെ 30 ഇൽ അധികം രൂപതകളുടെ FCRI റെജിസ്ട്രേഷൻ ആണ് നഷ്ടമായിരിക്കുന്നത്. ക്രൈസ്തവരുടെ ജീവിതത്തിലും മത സ്വാതന്ത്ര്യത്തിലും കടുത്ത വെല്ലുവിളികൾ നേരിടുന്നു. 18 സംസഥാനങ്ങളിൽ മത പരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കിയതും, ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമ സംഭവം വർധിക്കുന്നതും കർദിനാൾ അക്കമിട്ടു പറഞ്ഞാണ് വിമർശനം ഉന്നയിച്ചത്.കത്തോലിക്ക സഭയുടെ അന്തസും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ ഐക്യദാർഢ്യത്തിനും പ്രാർഥനക്കും യോജിച്ച പ്രവർത്തനത്തിനും അദ്ദേഹം ആവരണം ചെയ്തു. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ കത്തോലിക്കാ സഭ ഊർജസ്വലവും അചഞ്ചലവുമായി നിലകൊള്ളുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഓരോ വർഷവും ക്രൈസ്തവർക്കെതിരെ നൂറു കണക്കിന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്ന സൂചിപ്പിച കർദിനാൾ ,മത സ്വാതന്ദ്ര്യത്തിനായി പ്രാർത്ഥനയിൽ കൈകോർക്കാം എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *