Trending

സി. നിർമ്മല സി.എസ്.എൻ (87) നിര്യാതയായി

നസ്രത്ത് സന്യാസീനി സഭയിലെ സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗം സിസ്റ്റർ നിർമ്മല സി.എസ്.എൻ (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2.30 പിഎം ന് എടക്കുന്ന് മാതൃഭവനം സിമിത്തേരിയിൽ. കാഞ്ഞൂരിൽ പരേതരായ പടയാട്ടി, കുഞ്ഞിപൈലോ മറിയം ദമ്പതികളുടെ മകളാണ്. നൗഗോംഗ്, മണിക്ക്പൂർ, പഞ്ചാബ്, എടക്കുന്ന്, കാരഹള്ളി, തുണ്ടത്തുംകടവ്, അങ്കമാലി നോവിഷൃറ്റ് എന്നിവിടങ്ങളിൽ സുപ്പീരിയറായിരുന്നു. കൂടാതെ എറണാകുളം, പപ്പാമാവ്, മറയൂർ, മഞ്ചേരി, തൃക്കാക്കര, അത്താണി, കുടവെച്ചൂർ, എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി, ചാക്കോ, സിസ്റ്റർ എണ സ്‌റ്റ്‌ മേരി, ജോസഫ്, സ്റ്റനിസ്ലാവോസ്, മേരി, ദേവസ്സിക്കുട്ടി, റെജീന എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *