Trending

നാൾവഴിക്ക് മറുപടി

ഏകികൃത വി. കുർബ്ബാനയുടെ നാൾവഴികൾ എന്ന രീതിയിൽ സിനഡിൻ്റെ കുഴലൂത്തുകാരനും നുണകൾ പറയാൻ യാതൊരു മനസാക്ഷിക്കുത്തും ഇല്ലാത്തവനുമായ ആൻ്റെണി വടക്കേക്കര അച്ചൻ്റെ സന്ദേശം കണ്ടതിൻ്റെ വെളിച്ചത്തിലാണ്
ഇത് കുറിക്കുന്നത്.

1 . 1986 ൽ വി . ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ കൊണ്ട് പുതിയ തക്സ ഉൽഘാടനം ചെയ്യിച്ചതും അതുവരെ ഉണ്ടായ കുർബ്ബാന നാൾവഴികളും വെളിവാക്കുന്നത് വിലിയ ഒരു ചതിയുടെ ചരിത്രമാണ്. ” you terribly cheetted us ” എന്ന് ചതിക്ക് ചുക്കാൻ പിടിച്ച പവ്വത്തിൽ പിതാവിൻ്റെ മുഖത്തു നോക്കി കുണ്ടുകുളം പിതാവിന് പറയേണ്ടിവന്നത് അതുകൊണ്ടാണ്.
പൗരസ്ത്യ തിരുസംഘത്തെ കൂട്ടുപിടിച്ച് പൊടിപ്പാറയച്ചനും പൗവ്വത്തിൽ മെത്രാനുമടങ്ങുന്ന ഒരു ന്യൂനപക്ഷം നടത്തിയ ചതിയുടെ ചരിത്രം പുതപ്പിട്ട് മൂടി വെള്ളപൂശാൻ ആകില്ല വടക്കേക്കര അച്ചാ…
ഇന്ന് ഭൂരിപക്ഷത്തിൻ്റെ ബലത്തിൽ സിനഡ് കാണിക്കുന്ന തോന്ന്യാസം പാറേക്കാട്ടിൽ പിതാവും കുണ്ടുകുളം പിതാവുമൊക്കെ അടങ്ങുന്ന ഭൂരിപക്ഷം അന്ന് കാണിച്ചിരുന്നെങ്കിൽ സഭക്ക് ഈ ഗതികേട് വരുമായിരുന്നില്ല എന്നതല്ലെ സത്യം. അവരൊക്കെ മാന്യന്മാരായ മെത്രാന്മാർ ആയിരുന്നു.

  1. 1999 ലെ 50:50 എങ്ങനെ ഉണ്ടായി ?
    എന്തുകൊണ്ട് രണ്ടായിരത്തിൽ അത് നടപ്പിലായില്ല. വിശദമായി അത് ചർച്ച ചെയ്യണം. വടക്കേക്കര അച്ചൻ പറയുന്നതുപോലെ ഏതാനും ചില രൂപതകളിലല്ല , ഭൂരിഭാഗം രൂപതകളിലും 70% വിശ്വാസികളുടെ ഇടയിലും അത് നടപ്പിലായില്ല എന്നതാണ് സത്യം.
  2. വടക്കേക്കര അച്ചൻ തന്നെ വിളമ്പുന്ന 2000 മുതൽ സിനഡിൽ ഉണ്ടായ ഏകീകൃത കുർബ്ബാനയുടെ നാൾവഴിയും നുണകളുടെ ചരിത്രവും അതിൻ്റെ പൊള്ളത്തരവും സിനഡ് മെത്രാന്മാർ തന്നെ വെളിവാക്കിയിട്ടുള്ളതാണ്. അവരുടെ വിയോജന കുറിപ്പുകളും അവർ റോമിലേക്കയച്ച കത്തുകളും കൈമോശം വന്നെങ്കിൽ പറഞ്ഞാൽ മതി. കോപ്പികൾ തരാം.
  3. ലിറ്റർജി വിഷയത്തിൽ സ്വയം ഭരണാധികാരമുള്ള സഭ എന്ന് വടക്കേക്കര അച്ചൻ പറയുന്ന സീറോ മലബാർ സഭ ഈ വിഷയത്തിൽ റോമിനെ , വിശിഷ്യ മാർപ്പാപ്പയെ ഇടപെടുത്തിയത് എന്തിനായിരുന്നു.
    മാർപ്പാപ്പയെ കൊണ്ട് നുണ പറയിപ്പിച്ചത് ആരായിരുന്നു. അറിയാൻ അവകാശമുണ്ട് ദൈവജനത്തിന്.
  4. ആദരണിയനായ തൂങ്കുഴി പിതാവും സിനഡിലെ മറ്റ് പിതാക്കന്മാരുമൊക്കെ പറഞ്ഞതും അഭ്യർത്ഥിച്ചതും ആർക്ക് വേണ്ടിയായിരുന്നു . മൈക്കിൾ കാരിമറ്റം അച്ചനെ പോലെയുള്ള നിരവധി വൈദിക ശ്രേഷ്ഠർ പറഞ്ഞതിന് പുല്ലു വില പോലും കൽപ്പിക്കാതെ നടത്തിയ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നു.
    അധികാരത്തിൻ്റെ മത്ത് തലക്ക് പിടിച്ച സിനഡിലെ കുറെ മെത്രാന്മാർക്ക് ഓശന പാടുന്നതിൽ മാത്രം മിടുക്ക് കാണിക്കുന്ന വടക്കേക്കര അച്ചനെ ഈ വിഷയത്തിൽ വസ്തുതകൾ നിരത്തി സംസാരിക്കാനായി ,
    ഒരു പരസ്യ വാദത്തിന് ( Live debate) ഞാൻ വെല്ലുവിളിക്കുന്നു. എന്നിലെ ക്രിസ്തു ബോധമാണ് അങ്ങയെ പോലെ അതികായകനായ ഒരുവനെ വെല്ലുവിളിക്കാൻ എളിയവനായ എന്നെ പ്രേരിപ്പിക്കുന്നത്.
    നേരും നെറിവും ഉണ്ടെങ്കിൽ ഈ വെല്ലുവിളി അങ്ങ് ഏറ്റെടുക്കണം.

ആദരവോടെ
ബിജു തോമസ്.

Leave a Reply

Your email address will not be published. Required fields are marked *